Advertisement

മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടിയെങ്കിലും ലഭിച്ചില്ല; ഗുരുതര ആരോപണവുമായി കോൺഗ്രസിൽ നിന്ന് രാജിവച്ച രാധിക ഖേര

May 6, 2024
Google News 1 minute Read
radhika khera against rahul gandhi congress

ഗുരുതര ആരോപണവുമായി കോൺഗ്രസിൽ നിന്ന് രാജിവച്ച രാധിക ഖേര. കഴിഞ്ഞ മൂന്ന് വർഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാൻ സമയം തേടി എങ്കിലും ലഭിച്ചില്ല എന്ന് രാധിക പറഞ്ഞു. രാഹുൽ ഗാന്ധി ട്രാവൽ വ്ലോഗ്ഗർ ആകാൻ ആഗ്രഹിക്കുന്നു. ന്യായ് യാത്രയിൽ പോലും ആരെയും രാഹുൽ കണ്ടില്ല. 5 മിനിറ്റ് നേരം ആളുകൾക്ക് നേരെ അദ്ദേഹം കൈകാണിച്ച് മടങ്ങുകയാണ്‌ ഉണ്ടായത് എന്നും രാധിക പറഞ്ഞു.

കഴിഞ്ഞമാസം ഛത്തീസ്ഗഡ് കോൺഗ്രസ് നേതാവ് സുശീൽ ആനന്ദ് ശുഖയുമായി സംസാരിക്കാൻ പോയപ്പോൾ അദ്ദേഹം മോശമായി പെരുമാറി. മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതോടെ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. ജനറൽ സെക്രട്ടറിയോട് കാര്യമറിയിക്കാൻ മുറിയിൽ ഉണ്ടായിരുന്നവരോട് പറഞ്ഞെങ്കിലും ആരും അനങ്ങിയില്ല. ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ടു. വിഷയം അറിഞ്ഞിട്ടും ജനറൽ സെക്രട്ടറിയോ അവിടെ ഉണ്ടായിരുന്നവരോ പ്രതികരിച്ചില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് പോലും ചോദിച്ചില്ലെന്നും രാധിക ഖേര പറഞ്ഞു.

Story Highlights: radhika khera against rahul gandhi congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here