Advertisement

മാസപ്പടി കേസ്; തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

April 25, 2024
Google News 2 minutes Read

മാസപ്പടിയുമായി ബന്ധപ്പെട്ട ഹർജിയിൽ തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം ചെയ്‌തെന്ന ആരോപണം വിജിലൻസ് തള്ളി. റവന്യൂ വകുപ്പ് രേഖകൾ വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഹർജിയിൽ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും.

കഴിഞ്ഞ ഹർജി പരി​ഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആർഎല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു. കെഎംഎൽഎല്ലിനെ മുൻനിർത്തി സ്വകാര്യ കമ്പനിയായ സിഎംആർഎല്ലിന് കരിമണൽ കടത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചുവെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചത്. വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടായിരുന്നു ഹർജി.

Read Also: ‘മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു’; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ

വീണാ വിജയനും എക്സാലോജിക് കമ്പനിക്കും നൽകിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആർഎല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതിൽ വ്യക്തത വേണം. കെആർഇഎംഎല്ലിന് വേണ്ടി ലാൻഡ്ബോർഡ് ഇളവ് നൽകിയെന്ന ഹർജിയിലെ ആരോപണത്തിന് തെളിവ് നൽകാൻ ഹർജിക്കാരൻ തയ്യാറാകണമെന്നും കോടതി പറഞ്ഞിരുന്നു.

Story Highlights : Mathew Kuzhalnadan Not presented evidence in Masappadi case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here