Advertisement

മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ; ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും

May 4, 2024
Google News 3 minutes Read
Arvinder Lovely Who Quit As Delhi Congress Chief Twice joins BJP

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന് തിരിച്ചടി. മുൻ കോൺഗ്രസ് ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു. ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.ബംഗാളിൽ മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിക്കിടെ ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.പുർബ മേദിനിപൂരിൽ ആണ് സംഘർഷം ഉണ്ടായത്. ( Arvinder Lovely Who Quit As Delhi Congress Chief Twice joins BJP )

ഡൽഹിയിൽ എഎപിയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിംഗ് ലൗലി രാജിവച്ചത്.കനയ്യ കുമാറിനെയും ഉദിത് രാജിനെയും ഡൽഹിയിൽ സ്ഥാനാർഥിയാക്കിയതിലും ലൗലിക്ക് എതിർപ്പ് ഉണ്ടായിരുന്നു. ഇന്ന് ബിജെപി ആസ്ഥാനത്ത് എത്തിയ ലൗലി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കും എന്ന് ലൗലി പ്രതികരിച്ചു.

തംലുക്ക് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി, കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിക്കിടെ തൃണാമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.സംഭവസ്ഥലത്ത് പോലീസ് എത്തി സ്ഥിതി ശാന്തമാക്കി.ജാർഖണ്ഡിലെ പാലാമുവിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഭീകരാക്രമണ സമയത്ത് കോൺഗ്രസ് പാകിസ്ഥാന് പ്രേമലേഖനങ്ങൾ അയക്കുകയായിരുന്നു എന്ന് പരിഹസിച്ചു.

Story Highlights : Arvinder Lovely Who Quit As Delhi Congress Chief Twice joins BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here