Advertisement

‘ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കാത്തത്; നിയമ നടപടി സ്വീകരിക്കും’; ​ഗോകുലം ഗോപാലന്‍

April 26, 2024
Google News 1 minute Read
Gokulam Gopalan against sobha surendran

ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ഗോകുലം ഗോപാലന്‍. ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

‘നിരവധി ബിജെപി നേതാക്കളെ താന്‍ കണ്ടിട്ടുമുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അവരൊക്കെ നല്ല ധാരണയും ഉത്തരവാദിത്തമുള്ളവരാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞ കരിമണല്‍ കര്‍ത്തയെ അറിയില്ല. കണ്ടിട്ടുമില്ല. അങ്ങനെയൊരാളുമായി ബന്ധപ്പെടുത്തി പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ ആയിരിക്കാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത്’. ഇതെല്ലാം മറുപടി അര്‍ഹിക്കാത്ത ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Gokulam Gopalan against sobha surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here