കെജ്‌രിവാളിനെതിരെ അരുണ്‍ ജെയ്റ്റ്‌ലിയുടെ മാനനഷ്ട കേസ്.

കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അരവിന്ദ് കെജ്‌രിവാളിനും ആംആദ്മി നേതാക്കള്‍ക്കുമെതിരെ മാനഷ്ട കേസ് ഫയല്‍ ചെയ്തു. ആംആദ്മി പാര്‍ടി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ത്തിയ ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി.
കെജ്രിവാളിന് പുറമെ ആംആദ്മി പാര്‍ടി നേതാക്കളായ അശുദോഷ്, സഞ്ജയ് സിംഗ്, കുമാര്‍ വിശ്വാസ്, രാഘവ് ചധ, ദീപക് ബാജ്പയ് എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.
തനിക്കെതിരായ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ‘900 കോടി രൂപ മുടക്കി കോണ്‍ഗ്രസ് ജവഹര്‍വലാല്‍ നെഹ്‌റു സ്‌റ്റേഡിയം പണിതപ്പോള്‍ 114 കോടി മുടക്കിയാണ് 42000 പരെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയം ഞങ്ങള്‍ പണിതത്. ഈ ചെലവില്‍ ആരും സംശയം ഉയര്‍ത്തിയില്ല ‘ അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here