സ്വകാര്യ ആശുപത്രികളിലെ ചൂഷണങ്ങള്‍ക്കെതിരെ ഇന്നസെന്റ് പാര്‍ലമെന്റില്‍.

രണ്ടുതവണ തന്നെകീഴടക്കാന്‍ ശ്രമിച്ച കാന്‍സര്‍ രോഗത്തില്‍നിന്ന് മുക്തി നേടി ഇന്നസെന്റ് രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ വീണ്ടും സക്രിയമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചുകൊണ്ടാണ് ചാലക്കുടി എം.പി തന്റെ തിരിച്ചുവരവ് അറിയിച്ചത്. അസുഖം ഭേദമായെന്ന് ഇന്നസെന്റ് തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കാന്‍സര്‍ രോഗികളും മറ്റ് രോഗാവസ്ഥയുള്ള പാവപ്പെട്ടവരും സ്വകാര്യ ആശുപത്രികളാല്‍ പീഢിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആവശ്യമുണ്ടോ ഇല്ലയോ എന്ന് നോക്കാതെയാണ് പല ചികിത്സാരീതികളും ആളുകളില്‍ അടിച്ചേല്‍പിക്കുന്നത്. കാന്‍സര്‍ രോഗികളില്‍നിന്ന് വന്‍ തുക ഈടാക്കുന്നുണ്ടെന്നും മാമോഗ്രാം സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും എം.പി.യുടെ മലയാളത്തിലുള്ള പ്രസംഗത്തില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top