ദാവൂദ് ഇബ്രാഹിമിന്റെ കാറിന് പ്രതീകാത്മക ചിത.

അണ്ടര്‍വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ കാറിന് പ്രതീകാത്മക ചിതയുമായി ഹിന്ദു മഹാസഭ. ദാവൂദിന്റെ ലേലത്തില്‍ പിടിച്ച കാറിനാണ് ഡല്‍ഹിയില്‍ പ്രതീകാത്മക ചിത ഒരുക്കിയിരിക്കുന്നത്.
കാര്‍ ലേലത്തില്‍ പിടിച്ച സ്വാമി ചക്രപാണിയാണ് ഡല്‍ഹിയിലെ ഗാസിയാബാധിനടുത്തുള്ള ഇന്ദ്രപുരത്ത് വെച്ച് ചിത ഒരുക്കുന്നതും ഇങ്ങനെയൊരു പ്രതീകാത്മക ചിതയെ പറ്റി പരസ്യമായി പ്രഖ്യാപിച്ചതും. ഇയാള്‍ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്നു. ഒപ്പം രാമജന്മഭൂമി കേസിലെ പരാതിക്കാരനുമാണ്.
ചിത ഒരുക്കുന്നതിലൂടെ ദാവൂദും കൂട്ടാളികളും രാജ്യത്ത് പ്രചരിപ്പിച്ച ഭീകരവാദത്തിന് അന്ത്യമൊരുക്കലാണ് ലക്ഷ്യമെന്നും ചക്രപാണി പറയുന്നു. ഈ കാര്‍ ആംബുലന്‍സ് ആക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കാര്‍ ലേലത്തില്‍ പിടിച്ചതിന് ദാവൂദിന്റെ ഡി-കമ്പനി ഭീഷണിപ്പെടുത്തിയിരുന്നു, ഇതിനെ തുടര്‍ന്നാണ് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചക്രപാണി തീരുമാനിച്ചത്. ജനങ്ങളെ സാക്ഷി നിര്‍ത്തിയായിരിക്കും ചിതയൊരുക്കുകയെന്നും ചക്രപാണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here