മോഡിക്കും ഷെരീഫിനും ഒബാമയുടെ ക്ഷണം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വാഷിങ്ടെണിലേക്ക് ക്ഷണിച്ചു. 2016 ല്‍ വാഷിങ്ടെണില് നടക്കാനിരിക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചിരിക്കുന്നത്. 2016 മാര്‍ച്ച് 31, ഏപ്രില്‍ 1 ദിവസങ്ങളിലാണ് ആണവ സുരക്ഷാ ഉച്ചകോടി നടക്കുന്നത്.
ഇരുവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ക്രിസ്മസ് ദിനത്തില്‍ മോഡി പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് മോഡിയും ഷെരീഫും തീരുമാനിച്ചാല്‍ ഇരു പ്രധാനമന്ത്രിമാരുടെയും അടുത്ത കൂടിക്കാഴ്ച വാഷിങ്ടണില്‍ വെച്ചായിരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here