Advertisement

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം.

January 4, 2016
1 minute Read

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ 6 പേര്‍ മരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, നാഗാലാന്റ്, മിസ്സോറാം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു.

ഇംഫാലിന് 33 കിലോമീറ്റര്‍ അകലെ ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയാണ് പ്രഭവ കേന്ദ്രം. ഭൂചലനത്തിന്റെ തീവ്രത കൂടുതലായി അനുഭവപ്പെട്ട ഇംഫാലില്‍ പുതിയ 6 നില കെട്ടിടം തകര്‍ന്നതടക്കം നിരവധി നാശനഷ്ടങ്ങളള്‍ ഉണ്ടായി.

ലോകത്തെതന്നെ ആറാമത്തെ വലിയ ഭൂചലനസാധ്യതാ പ്രദേശമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും മറ്റ് പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.76 രേഖപ്പെടുത്തിയ തുടര്‍ ഭൂചലനവും ഉണ്ടായി. 90 ഓളം ദുരന്ത നിവാരണ സേനാംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top