സി.ബി.എസ്.ഇ. സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്ക്.

Fat-Tax

സി.ബി.എസ്.ഇ. സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സ്‌കൂളിലോ സ്‌കീളിന്റെ 200 മീറ്റര്‍ ചുറ്റളവിലോ ജങ്ക് ഫുഡ് വില്‍ക്കാന്‍ പാടില്ല. ചിപ്പ്‌സ്, ന്യൂഡില്‍സ്,പിസ്സ, ബര്‍ഗര്‍, ചോക്ലേറ്റുകള്‍ അടക്കമുള്ള സാധനങ്ങള്‍ സ്‌കൂള്‍ കാന്റീനുകളിലോ പരിസരങ്ങളിലോ പാടില്ല.

ജങ്ക് ഫുഡുകള്‍ കഴിക്കുന്നതിലൂടെ കുട്ടികളില്‍ പ്രമേഹം, അമിത രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടുവരുന്നെന്ന വനിതാ ശിശു ക്ഷേമ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മേല്‍ നോട്ടം വഹിക്കാന്‍ സ്‌കൂള്‍ കാന്റീന്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ഇതില്‍ 7 മുതല്‍ 10 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്നും പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More