സിബിഎസ്ഇ സ്‌കൂളുകളുടെ വരവ്-ചെലവ് കണക്കുകള്‍ പരിശോധിക്കാന്‍ ഡിഇഒമാരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍

DEO check the revenue and expenditure figures of CBSE schools

സിബിഎസ്ഇ സ്‌കൂളുകളുടെ ഫീസ് പരിശോധിക്കാന്‍ ഡിഇഒമാരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വരവ്-ചെലവ് കണക്കുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഡിഇഒയ്ക്ക് സമര്‍പ്പിക്കണം. അടുത്ത മാസം 20 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി
സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫീസ് നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.

സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയത്തിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളുടെ വരവ് ചെലവ് കണക്ക് പരിശോധിക്കണമെന്നയാരിന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ലാഭമുണ്ടാക്കുന്ന തരത്തില്‍ ഫീസ് വാങ്ങാന്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന സിബിഎസ്ഇ നിലപാടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൊവിഡ് കാലത്ത് സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Story Highlights – DEO check the revenue and expenditure figures of CBSE schools

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top