ജെല്ലിക്കെട്ടിന് സ്റ്റേ.

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ നൂറ്റാണ്ടിലും മൃഗങ്ങളോടുള്ള ക്രൂരത തുടരുകയാണെന്നും മനുഷ്യരുടെ വിനോദങ്ങള്‍ക്കായി മൃഗങ്ങളെ പീഡിപ്പിക്കരുതെന്നുംകോടതി പറഞ്ഞു.
2014 ല്‍ ആണ് ജെല്ലിക്കെട്ട് നടത്തുന്നതിനെ സുപ്രീം കോടതി നിരോധിച്ചത്. എന്നാല്‍
തമിഴ്‌നാട് സര്‍ക്കാറിന്റെയും വിവിധ രാഷ്ട്രിയ കക്ഷികളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ്), മൃഗക്ഷേമ ബോര്‍ഡ്, ബംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടന എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here