ഇന്തോനേഷ്യയിലെ ജകാര്‍ത്തയില്‍ സ്ഫോടന പരമ്പര, 6 മരണം.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വിവിധ ഇടങ്ങളിലായുണ്ടായ സ്ഫോടനങ്ങളില്‍ 6 പേര് കൊല്ലപ്പെട്ടു. ഇസ്ലാമിക്സ്റ്റേറ്റുമായി ബന്ധപ്പെട്ടവരാണ് സ്ഫോടനത്തിന് പിറകിലെന്ന് പോലീസ്.
ജക്കാര്‍ത്തയില്‍ ഇതുവരെ…
- 10 നും 11 നും ഇടയില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പോലീസുകാരടക്കം 6 പേര് കൊല്ലപ്പെട്ടു. പ്രസിഡന്റിന്റെ വസതിയ്ക്കും, ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് കോംപ്ലക്സിനും ആടുത്താണ് സ്ഫോടനം ഉണ്ടായത്. സ്റ്റാര്‍ ബക്സ് കഫെയ്ക്ക് ഉള്ളില്‍ 3 ചാവേറുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
- ഭീകരര്‍ തിയ്യറ്റര്‍ കകോംപ്ലക്സില് ഒളിച്ചതായി സൂചന. എന്നാല്‍ ആരെയും ബന്ധികളാക്കിയതായി വിവരം ലഭിച്ചിട്ടില്ല.
- തിരക്കേറിയ സരിനാഹ് ഷോപ്പിംഗ് മാളിലും സമീപത്തെ പോലീസ്റ്റേഷനിലും സ്ഫോടനം നടന്നു.
- പാക്കിസ്ഥാന്റെയും തുര്‍ക്കിയുടെയും എംബസികള്‍ക്ക് പുറത്തും 3 സ്ഫോടനങ്ങള്‍ നടന്നതായി ഇന്തോനേഷ്യന്‍ ടി.വി. റിപ്പോര്‍ട് ചെയ്യുന്നു.
- ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി 10 മുതല്‍ 15 വരെ ഭീകരര്‍ സിറ്റിയിലേക്ക് പ്രവേശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
- 11.20 ഓടെ പ്രദേശത്ത് വീണ്ടും സ്ഫോടനം ഉണ്ടായി.
- ഇന്തോനേഷ്യയില്‍ ഉണ്ടായത് തീവ്രവാദി ആക്രമണമെന്ന് പ്രസിഡന്റ് ജോകോ വിഡോഡോ.
- ഭീകരരെ പ്രതിരോധിക്കാന്‍ സൈന്യത്തിന്റെ ടാങ്കറുകള്‍ നഗരത്തില്‍ എത്തി.
- സ്റ്റാര്‍ ബക്സ് പരിസരം സുരക്ഷാസേന വളഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here