ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ട്രയിനില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം.

മധ്യപ്രദേശില്‍ ഹര്‍ദ ജില്ലയിലെ ഗിര്‍ക്കിയ റെയില്‍വേ സ്റ്റേഷനില്‍ മുസ്ലീംങ്ങളായ ദമ്പതികള്‍ക്ക് മര്‍ദ്ദനം. ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് ഏഴോളം ഗോരക്ഷ
അംഗങ്ങള്‍ ദമ്പതികളെ ആക്രമിച്ചത്. പരിശോധനയില്‍ മാംസം പശുവിന്റേതല്ലെന്നും പോത്തിന്റേതാണെന്നും തെളിഞ്ഞതായി പോലീസ് പറഞ്ഞു. സമിതിയിലെ രണ്ടംഗങ്ങളെ പോലീസ് അറെസ്റ്റ് ചെയ്തു.
ആട്ടിറച്ചി മാത്രമെ കഴിക്കാറുള്ളു വെന്നും പോലീസ് കോണ്‍സ്റ്റബിള്‍ വന്നാണ് ദമ്പതികളെ രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കൈവശം വെച്ചെന്നാരോപിച്ച് അബ്ദുള്‍ അക്ലാഖ് എന്ന മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലി കൊന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here