വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് കെജ്‌രിവാള്‍.

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയില്‍ പ്രതിഷേധ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്മൃതി ഇറാനി എന്‍.ഡി.എ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്
സ്മൃതി ഇറാനി എന്‍.ഡി.എ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്, ഒരു കള്ളത്തിന് പുറത്ത് മറ്റൊരു കള്ളം പരയുകയാണ്, കേന്ദ്ര മന്ത്രിയുടെ കത്തില്‍ ദേശ വിരുദ്ധതയും ജാതി ഭ്രാന്തുമാണ് കാണാനുള്ളത്. ലജ്ജാകരമാണ് ഇത്, അംബേദ്കറെയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും കുറിച്ചുള്ള ചര്‍ച്ച എങ്ങനെയാണ് ദേശ വിരുദ്ധമാകുക എന്ന് കെജ്‌രിവാള്‍ ചോദിക്കുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാനല്ല രോഹിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കാനാണ് ശ്രമിക്കേണ്ടതെന്നും കെജ് രിവാള്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here