‘നാഗബന്ധം’ ; പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ബ്രഹ്മാണ്ഡ സെറ്റിൽ ഗാനചിത്രീകരണം

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും വാർത്തകളിൽ നിറയുന്നു. ദ സീക്രട്ട് ട്രെഷർ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പൻ ഗാന രംഗമാണ് ഒരുക്കികൊണ്ടിരികുന്നത്. 1000 നർത്തകർ പങ്കെടുക്കുന്ന ഗാനം, കേരളത്തിലെ പ്രശസ്തമായ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ രൂപത്തിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റിൽ ആണ് ചിത്രീകരിക്കുന്നത്. ഗണേഷ് ആചാര്യയാണ് ഈ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ സെറ്റ് വലിയ അഭിനന്ദനം ആണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നേടുന്നത്. 10 കോടി രൂപ ചിലവഴിച്ച് ഒരുക്കുന്ന ഈ ഗാന രംഗത്തിൽ നായകനായ വിരാട് കർണ്ണയും പങ്കെടുക്കുന്നുണ്ട്. ആധുനിക ചലച്ചിത്ര സങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഈ വമ്പൻ ഗാനരംഗം ഒരു പാൻ ഇന്ത്യൻ ദൃശ്യ വിസ്മയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് മികച്ച ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്ത് വന്നത്.

ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.
പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ചിത്രത്തിന്റെ കഥ നീങ്ങുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് യൂ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ.
Story Highlights :‘Nagabandham’; Song shooting on the grand set of Padmanabha Swamy Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here