Advertisement

ഡെങ്കി കൊതുകുകളില്‍നിന്ന് സിക ഫീവറും.

January 28, 2016
0 minutes Read
Zika-virus

ഡെങ്കി പനി പരത്തുന്ന കൊതുകുകള്‍ തന്നെയാണ് സിക ഫീവര്‍ പരത്തുന്നതെന്ന് കണ്ടെത്തി. യെല്ലോ ഫീവര്‍, ഡെങ്കി പനി, ചിക്കന്‍ ഗുനിയ എന്നീ അസുഖങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുക് തന്നെയാണ് സിക വൈറസിന്റെയും വാഹകര്‍.

നാടീ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസാണ് സിക. മരണത്തിന് വരെ ഇത് കാരണമായേക്കും. ഡെങ്കി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് സിക ഫീവറിനും.

വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേല്‍ക്കുന്നതോടെ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥ ശിശുവിനും രോഗം പകരുന്നു. അമ്മയ്ക്കല്ല ഗര്‍ഭസ്ഥ ശിശുവിനാണ് ഇത് ബാധിക്കുന്നത്.
രോഗം ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന്റെ തല ചുരുങ്ങിയ അവസ്ഥയിലായിരിക്കും. മൈക്രോ സഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ അധികകാലം ജീവിക്കില്ല. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് ഈ വൈറസ് ചെയ്യുന്നത്.

വടക്ക് കിഴക്കന്‍ ബ്രസീലിലാണ് സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2400 കേസുകളാണ് ബ്രസീലില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 29 കുട്ടികള്‍ മരിച്ചു. ഇതേ തുടര്‍ന്ന് ബ്രസീലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സിക വൈറസ് ബാധയുള്ള രാജ്യമാണ് ഇന്ത്യയും ആയതിനാല്‍ ഇന്ത്യയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സികയ്ക്ക് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top