ഇനി അപേക്ഷിച്ച് ഒരാഴ്ച കാത്തിരുന്നാല്‍ മതി പാസ്‌പോര്‍ട് കയ്യിലെത്താന്‍.

പാസ്‌പോര്‍ട് എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിദേശ മന്ത്രാലയം ലഘൂകരിക്കുന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പാസ്‌പോര്‍ട് കയ്യിലെത്തും വിധമാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിരിക്കുന്നത്.
പാസ്‌പോര്‍ട് സേവ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം. ഇതിനായി 3 തിരിച്ചറിയല്‍ രേഖകളും ക്രിമിനല്‍ കേസ് ഇല്ലെന്ന് ഉറപ്പുവരുത്തുന്ന സത്യവാങ്മൂലവുമാണ് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നീ രേഖകളാണ് പാസ്‌പോര്‍ടിനായി സത്യവാങ്മൂലത്തോടൊപ്പം നല്‍കേണ്ടത്.
ഇനി മുതല്‍ പോലീസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട് നല്‍കിയതിന് ശേഷമായിരിക്കും നടത്തുക. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും തെറ്റായ വിവരം സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട് കൈക്കലാക്കാന്‍ സാധ്യതയുള്ളതിനാല്‍ വെരിഫിക്കേഷന്‍ കഴിയുന്നതുവരെ ഇന്ത്യ വിട്ട് പോകാനാവില്ല. സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ പാസ്‌പോര്‍ട് തടഞ്ഞ് വെക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റ്റ്വിറ്ററിലൂടെ പുതിയ പാസ്‌പോര്‍ട് പരിഷ്‌കാരങ്ങള്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here