50 വര്‍ഷത്തിനിടെ മ്യാന്‍മാറിന് ഇത് ആദ്യ പാര്‍ലമെന്റ്.

50 വര്‍ഷത്തിനിടെ ഇത് ആദ്യമായി മ്യാന്‍മാറില്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റ് യോഗം ചേര്‍ന്നു. ഓങ്‌സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയാണ് 80 ശതമാനത്തോളം സീറ്റുകള്‍ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ടി ഭൂരിപക്ഷ വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ സൈന്യത്തിന് വേണ്ടി കുറേ സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്. പാര്‍ലിമെന്റിലെ പ്രമുഖ സ്ഥാനങ്ങളും സൈന്യത്തിനായി മാറ്റിവെച്ചിരിക്കുകയാണ്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് തെയ്ന്‍ സെയ്‌നു പകരം മറ്റൊരാളെ കണ്ടെത്തുകയാണ് സൂചിയ്ക്ക് മുന്നിലെ വെല്ലുവിളി. എന്നാല്‍ സൂചിയ്ക്ക് അധികാരമേല്‍ക്കാന്‍ സാധിക്കില്ല. മക്കള്‍ക്ക് വിദേശ പൗരത്വമുണ്ടെങ്കില്‍ പ്രസിഡന്റാകാന്‍ കഴിയില്ലെന്നനിയമം സൈന്യം നിര്‍മ്മിച്ചിരുന്നു. സൂചിയുടെ മക്കള്‍ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here