Advertisement

ഗുജ്‌റാത്ത് എന്താ ഇന്ത്യയില്‍ അല്ലേ…

February 1, 2016
Google News 0 minutes Read

ഗുജ്‌റാത്ത് എന്താ ഇന്ത്യയില്‍ അല്ലേ…? ചോദിക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ സുപ്രീം കോടതി. വരള്‍ച്ച പ്രദേശങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. എന്തുകൊണ്ട് ഗുജ്‌റാത്ത് ഇത് പ്രാവര്‍ത്തികമാക്കുന്നില്ല എന്ന് ചോദിക്കുന്ന കോടതി ഗുജ്‌റാത്ത് എന്താ ഇന്ത്യയില്‍ അല്ലേ എന്ന ചോദ്യവും ഉന്നയിക്കുന്നു.

രാജ്യത്തിനാകെ പാസാക്കുന്ന ഭക്ഷ്യ സുരക്ഷ ആക്ട്, തൊഴിലുറപ്പ് തുടങ്ങിയ നിയമങ്ങള്‍ ഇന്ത്യയിലാകെ പാസാക്കുമ്പോള്‍ ഗുജ്‌റാത്ത് എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ല. എന്താണ് ഈ കാര്യത്തില്‍ പാര്‍ലമെന്റ് ചെയ്യുന്നത് എന്നും കോടതി ചോദിക്കുന്നു. പാര്‍ലമെന്റ് പാസാക്കിയ ഈ നിയമങ്ങള്‍ പാസാക്കാത്ത ഗുജ്‌റാത്ത് ഐപിസി പോലുള്ള നിയമങ്ങളും പാസാക്കില്ലല്ലോ എന്നും  ഗുജ്‌റാത്ത് ഇന്ത്യയില്‍നിന്ന് മോചനത്തിനാണോ ശ്രമിക്കുന്നത് എന്നും കോടതി ചോദിക്കുന്നു.

കേന്ദ്രത്തോട് ഉച്ചഭക്ഷണ പദ്ധതി, ഭക്ഷ്യ സുരക്ഷ നിയമം, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാനും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രം ഫെബ്രുവരി 10 ന് അകം സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കണം.
ഗുജറാത്തിന് പുറമെ, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ബിഹാര്‍, ഹരിയാന, തുടങ്ങി 11 സംസ്ഥാനങ്ങള്‍ക്കെതിരെയാണ് ഹരജി.വ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സ്വരാജ് അഭിയാന്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് മദന്‍ ബി. ലോക്കറിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here