വിഎസ്സിന്റെ പരാതിയില്‍ തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കില്ല.
സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് സരിതയോട് ആവശ്യപ്പെട്ട തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന വിഎസ്സിന്റെ പരാതി പോലീസ് സ്വീകരിക്കില്ല. തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്നും പോലീസ് തീരുമാനിച്ചു.
സരിതയും തമ്പാനൂര്‍ രവിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ മുന്‍നിര്‍ത്തിയാണ് വിഎസ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വിഎസിന്റെ പരാതി.
എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ സരിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നുില്ലെന്നാണ് പോലീസിന് ലഭിച്ച വിദഗ്‌ധോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് നടപടിയെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here