അമ്മയുടെ മരണം തന്നെ എത്തിച്ചത് ലഹരിയുടെ ലോകത്ത് : സഞ്ജയ് ദത്ത്.

സഞ്ജയ് ദത്ത് മനസ്സ് തുറക്കുകയാണ് ആദ്യകാലത്തെക്കുറിച്ചും ജയില്‍ ജീവിതത്തെക്കുറിച്ചും. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷം മയക്കുമരുന്നിന്റെ ലോകത്തായിരുന്നു താന്‍. ആ നാളുകളില്‍ ഉപയോഗിക്കാത്ത മയക്കുമരുന്നുകള്‍ ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ അച്ഛന് അറിയില്ലായിരുന്നു. പിന്നീട് തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ എന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സഞ്ജയ്.

അമേരിക്കയിലെ മയക്കുമരുന്ന് പുനരിധിവാസ കേന്ദ്രത്തില്‍ കൊണ്ടുപോയതിന് ശേഷമാണ് താന്‍ മാറിയതെന്നും പിന്നീട് ഇതുവരെയും മയക്കുമരുന്ന് ഉപയോഗിക്കാനായി തോന്നിയിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് തന്റെ ആദ്യ കാല ജീവിതത്തെ ക്കുറിച്ചുള്ള തുറന്നു പറച്ചില്‍ നടത്തുന്നത്. ഒപ്പം ജയില്‍ ജീവിതത്തെ കുറിച്ചും.

ജയില്‍ മോചിതനായിട്ടും തനിക്ക് പൂര്‍ണ്ണ സ്വാതന്ത്രം അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും ജയിലില്‍ മറ്റുള്ളവരെപ്പോലെ തന്നെ ആയിരുന്നെന്നും വിഐപി പരിഗണന അല്ലായിരുന്നുവെന്നും സഞ്ജയ് കോണ്‍ക്ലേവില്‍ പറഞ്ഞു.
അനധികൃതമായി ആയുധം കൈവശം വെച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന സഞ്ജയന്‍ ഫെബ്രുവരി 25 നാണ് ജയില്‍ മോചിതനായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top