ദേശീയ അവാര്‍ഡ്: ചാര്‍ലി മത്സരിക്കാതെ പുറത്ത്.

എട്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചാര്‍ലിയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ കഴിയില്ല. മത്സരത്തിന് ചിത്രം അയക്കേണ്ട തീയ്യതി കൃത്യമായി മനസിലാക്കാത്തതാണ് ചിത്രത്തിന്റെ പുരസ്‌കാര സാധ്യത നഷ്ടമാക്കിയത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ശേഷം മാത്രമേ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായി അപേക്ഷ ക്ഷണിക്കൂ എന്ന് അണിയറ പ്രവര്‍ത്തകര്‍ തെറ്റിധരിച്ചതാണ് ചാര്‍ലിയ്ക്ക് വിനയായത്. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ദേശീയ ചലച്ചിത്ര പുരസ്‌കാര മത്സരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചിരുന്നു.
ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം നേടിക്കോടുത്ത ചിത്രം കൂടിയായിരുന്നു ചാര്‍ളി. ഉണ്ണി.ആര്‍ ന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം ഒരുക്കിയത്. പാര്‍വ്വതിയാണ് നായിക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here