ജിഷ്ണു, നിങ്ങളാണ് യഥാര്‍ത്ഥ നായകന്.

ഞാനിപ്പോള്‍ ഐ.സിയു.വിലാണ്. പേടിക്കേണ്ട ഇതെനിക്ക് ഇപ്പോള്‍ ഒരു രണ്ടാം വീടാണ്.എന്‍െറ ഡോക്ടര്‍ എന്നോട് പറഞ്ഞു നീ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളാവണം…ഞാനിപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്” ജിഷ്ണു ഫെയിസ് ബുക്കില്‍ അവസാനമായി കുറിച്ച വാക്കുകളാണ്.
ചിരി അത്ഭുതങ്ങള്‍ സൃഷ്ടിക്കും …
ജിഷ്ണുവിന്‍െറ ജീവിതത്തില്‍ ചിരി അത്ഭുതങ്ങള്‍ സൃഷ്ടിച്ചില്ല..
പക്ഷേ അവസാനശ്വാസം വരെ ആ ചിരി കൂടെയുള്ളവരില്‍ ആശ്വാസത്തിന്റെ കണികകള്‍ നിറച്ചു. ഉള്‍മനസില്‍ ചിലപ്പോള്‍ ജിഷ്ണു ആഗ്രഹിച്ചിരുന്നതും അങ്ങനെയായിരുന്നു. ജിഷ്ണു എപ്പോഴും അങ്ങനെയായിരുന്നു.
മറ്റുള്ളവരുടെ മനസില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന മനുഷ്യന്. സ്വയം നീറുമ്പോഴും മറ്റുള്ളവരെ ആ നീറ്റലിന്െ്റ നൊമ്പരം അറിയിക്കാത്ത സുഹൃത്ത്, സഹോദരന്, മകന്. അര്‍ബുദം ബാധിച്ചുവെന്നറിഞ്ഞപ്പോഴും തളര്‍ന്നില്ല.
കീമോ ചെയ്തപ്പോള്‍ പൊഴിഞ്ഞു പോയ മുടിയും ക്ഷീണിച്ച മുഖവുള്ള ചിത്രവുമായി ജിഷ്ണു ഫെയിസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. മറ്റൊരു താരവും , ആളും ആഗ്രഹിക്കാത്ത കാര്യം. പക്ഷേ തന്നെ പോലെ ആയിരകണക്കിനായ രോഗബാധിതര്‍ക്ക് പൊരുതാനുള്ള ശക്തി പകരുകയായിരുന്നു ജിഷ്ണു…അവസാന നാള്‍വരെ .. ജിഷ്ണു അതിനു ശ്രമിച്ചു… അതുകൊണ്ടു തന്നെ..
അഭിനയിച്ച ചിത്രങ്ങളിലെ ചോകളേറ്റ് പയ്യനല്ല. ജീവിതത്തില്‍ പൊരുതി നിന്ന അമാനുഷികനല്ലാത്ത നായകനാണ് നിങ്ങള്‍, റിയല്‍ ഹീറോ…
സല്ല്യൂട്ട്……….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here