Advertisement

കുഞ്ഞു വരികളുടെ ഒടേതന്പുരാൻ

March 26, 2016
2 minutes Read

കുഞ്ഞു വരികളുടെ ഒടേതന്പുരാൻ

പൊക്കമില്ലായ്മയാണെന്റെ പൊക്കംഎന്ന ഒരൊറ്റ വരി മതി ലോകത്തുള്ള എല്ലാ മലയാളികളും കുഞ്ഞുണ്ണി മാഷിനെ ഓർക്കാൻ. ഹ്രസ്വ കവിതകളിലൂടെ ഇത്രയും ജനകീയനായ മറ്റൊരു കവി ഇല്ല.

കപടലോകത്തിലെന്നുടെ കാപട്യം

സകലരും കാണ്മതാണെൻ പരാജയം’

ഇങ്ങനെ എത്രയെത്ര ലളിതമായ വരികൾ കൊണ്ടാണ് ആഴത്തിലുള്ള ഒരു കാവ്യലോകം മാഷ് സൃഷ്ടിച്ചത്.

രാക്ഷസനിൽനിന്നു രാ

ദുഷ്ടനിൽനിന്നുഷ്ട

പീറയിൽനിന്നു

ഈചയിൽനിന്നു– 

മായയിൽനിന്നു

രാഷ്ട്രീയം

രാഷ്ട്രീയക്കാരെ എന്നും കളിയാക്കാൻ എല്ലാ മാധ്യമങ്ങളും എല്ലാക്കാലവും ഉപയോഗിച്ച വരികളാണിത്. ഒരുതരത്തിൽ ഇദ്ദേഹത്തിൻറെ കവിതാശകലങ്ങൾ ഒരിക്കലെങ്കിലും ഉദ്ദരിക്കപ്പെടാത്ത ഒരു സാമൂഹികജീവിതരാഷ്ട്രീയ സന്ദർഭം മലയാളികളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന നിസംശയം പറയാം.

ഞായപ്പള്ളി ഇല്ലത്ത് നീലകണ്ടൻ മൂസതിന്രേയും നാരായണി അമ്മയുടേയും മകനായി 1927 മെയ് പത്തിനാണ് കുഞ്ഞുണ്ണിമാഷ് ജനിച്ചത്. കുഞ്ചൻ നന്പ്യാരുടെ തുള്ളൽ കൃതികളിൽ വളരെ കുഞ്ഞിലേ തന്നെ ആകൃഷ്ടനായതുകൊണ്ടാകും ആക്ഷേപത്തിന്രെ കുന്തമുന കുഞ്ഞുണ്ണിമാഷുടെ കുഞ്ഞു കവിതകളിലും തെളിഞ്ഞത്. ഹ്രസ്വവും എന്നാൽ ചടുലവുമാണ് ഇദ്ദേഹത്തിന്രെ വരികൾ.

അലങ്കാരവും കവിതയും പരസ്പരം അത്രമേൽ ഇഴ ചേർന്ന സമയത്താണ് ഒരു നൂറു വരികളുടെ ആഴവും പരപ്പും രണ്ടും നാലും വരികളിൽ ഒളിപ്പിച്ച് കുഞ്ഞുമനുഷ്യൻ കവിതാലോകത്തേക്ക് പിച്ചവച്ചത്. പിന്നീടങ്ങോട്ട് മലയാളം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു കാവ്യലോകം പിറവി കൊള്ളുകയായിരുന്നു.

കുറിയ്ക്കുകൊള്ളുന്ന ചെറു കുറിപ്പുകൾ തന്നെയായിരുന്നു അദ്ദേഹത്തിന്രെ വരികൾ.രാഷ്ട്രീയക്കാരെ പലതവണ കണക്കിന് കളിയാക്കിയിട്ടുണ്ടെങ്കിലും ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യമുണ്ടായിരുന്നു. ഇദ്ദേഹത്തിന്. എന്നാൽ പാർട്ടിയോടുള്ള മതിപ്പ് കുറഞ്ഞപ്പോൾ ഇങ്ങനെയും കുറിച്ചു നയം വ്യക്തമാക്കി ഇദ്ദേഹം,

മന്ത്രിയായാൽ മന്ദനാകും

മഹാ മാർക്സിസ്റ്റുമീ

മഹാ ഭാരതഭൂമിയിൽ.

രാഷ്ട്രീയക്കാരോടുള്ള അമർഷം മുഴുവൻ പ്ലേഗ് പരന്നാലുണ്ടു നിവൃത്തി ഫ്ലാഗ് പരന്നാലില്ല നിവൃത്തിഎന്ന വരികളിലൂടെയും വ്യക്തമാക്കി. ഒരുസമയത്ത് നക്സലിസത്തോട് താത്പര്യം കൂടിയപ്പോൾ അദ്ദേഹം

നക്സലൈറ്റുപോലുമിക്കേരളനാട്ടിൽക്കഷ്ടം എക്സ്ലൈറ്റായ്ത്തീർന്നിരിക്കുന്നു”എന്നും എഴുതി.

1953 അധ്യാപകനായിയാണ് ഔദ്യോഗിക ജീവിതം മാഷ് ആരംഭിച്ചത്. 1952 വിരമിച്ചതിനുശേഷം മരണം വരെ തൃശ്ശൂരായിരുന്നു. ബാലസാഹിത്യത്തിൽ മികച്ചസംഭാവന നൽകിയ ഇദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കൂട്ടികൾകായി കുട്ടേട്ടൻ എന് പംക്തി കൈകാര്യം ചെയ്തു. വിശ്രമജീവിതത്തിൽ വാലപ്പാടുള്ള അദ്ദേഹത്തിൻറെ വീട്ടിലേക്കു വരുന്ന കുട്ടികളോടത്രയും സംസാരിച്ചും കുട്ടികൾക്ക് കത്തെഴുതിയും കഴിഞ്ഞു.

ഇദ്ദേഹം ഒരു ചിത്രകാരനും കൂടിയായിരുന്ന സത്യം പലർക്കും പുതിയൊരറിവായിരിക്കും. എണ്ണച്ചായം, ജലച്ചായം എന്നിവയിൽ വരകളുടെ ഒരു ലോകവും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

2006 മാർച്ച് 26 നാണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്നതിനു മുന്പ് കമലിൻറെ ഭൂമിഗീതം എന്ന ചിത്രത്തിലും അഭിനയിച്ചു. ഒരു ദശാംബ്ദം പൂർത്തിയാകുന്നു ഇദ്ദേഹം യാത്രയായിട്ട്, ഓർത്തുപോകുകയാണ് മാഷിൻറെ തന്നെ സത്യമായ രണ്ടു വരികൾ..

ജീവിതം നല്ലതാണല്ലോ

മരണം ചീത്തയാകയാൽ….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement