Advertisement

കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷം: കെ ജി എസ്

February 9, 2024
Google News 4 minutes Read
Poet K. G. Sankara Pillai at Gramika debate

കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷമാണെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള. നീതിപക്ഷമാണ് ഭാവി പക്ഷം. വരും തലമുറയ്ക്കു വേണ്ടിയാണ് എഴുത്തുകാരന്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്. അനുഭവ സാരത്തിലേക്കുള്ള യാത്രയാണ് കവിത. കവിതക്കുള്ളില്‍ വലിയ അഗ്‌നിയുണ്ട്, കെ ജി എസ് പറഞ്ഞു. (Poet K. G. Sankara Pillai at Gramika debate)

കെ ജി എസ് കവിതകളെ മുന്‍നിര്‍ത്തി ‘നീതിയും കവിതയും’ എന്ന വിഷയത്തില്‍ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി പി എന്‍ ഗോപീകൃഷ്ണന്‍, എഴുത്തുകാരന്‍ വി മുസഫര്‍ അഹമ്മദ്, കവി വര്‍ഗീസാന്റണി എന്നിവര്‍ സംസാരിച്ചു. പ്രൊഫ.വി കെ സുബൈദ മോഡറേറ്ററായി.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

‘ഗ്രാമിക – മൂന്നര പതിറ്റാണ്ടിന്റെ സാംസ്‌ക്കാരിക സാഫല്യം’ ഓര്‍മയുടെ പുസ്തകം കെ ജി എസ് പ്രകാശനം ചെയ്തു. വി മുസഫര്‍ അഹമ്മദ് ഏറ്റുവാങ്ങി. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. ഓടക്കുഴല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായ പി എന്‍ ഗോപീകൃഷ്ണന് ആദരം നല്‍കി. എം ജി ബാബു, രമേഷ് കരിന്തലക്കൂട്ടം, ഫാ.ജോണ്‍ കവലക്കാട്ട്, കവര്‍ ഡിസൈന്‍ ചെയ്ത ചിത്രകാരന്‍ വിനയ്‌ലാല്‍, ഹൃഷികേശന്‍ പി ബി, വാസുദേവന്‍ പനമ്പിള്ളി, വി കെ ശ്രീധരന്‍, ഗ്രാമിക പ്രസിഡണ്ട് പി കെ കിട്ടന്‍, പത്രാധിപ സമിതി അംഗം ഡോ.വടക്കേടത്ത് പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമിക ഓര്‍മയുടെ പുസ്തകം വായിക്കാം:

https://online.fliphtml5.com/amwzz/oeft/

Story Highlights: Poet K. G. Sankara Pillai at Gramika debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here