Advertisement

‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

February 9, 2024
Google News 1 minute Read

പാകിസ്താൻ പൊതുതെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്‍രിക്- ഇ – ഇൻസാഫ് പാർട്ടിക്ക് കുതിപ്പ്. 41 ഇടങ്ങളിൽ നവാസ് ഷെരീഫിന്റെ PML N ലീഡ് നേടിയെന്നും റിപ്പോർട്ടുകൾ. 184 സീറ്റുകളിലെ ഫലം വന്നപ്പോൾ 114 ഇടത്ത് സ്വതന്ത്രരസ്ഥാനാർഥികൾക്ക് ലീഡ് നേടാനായെന്ന് പിടിഐ അവകാശപ്പെട്ടു.

പാർട്ടി ചിഹ്നനമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാൻ്റെ പാർട്ടി മത്സരിക്കാനിറങ്ങിയത്. പാകിസ്താനിൽ മൊബൈൽ സേവനങ്ങൾ ഭാഗീകമായി പുനരാരംഭിച്ചു. തെരഞ്ഞെടുപ്പിൻ്റെ വ്യക്തമായ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് പുറത്തുവന്നേക്കും. ഔദ്യോഗിക ഫല പ്രഖ്യാപനം രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും.വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ പോളിങ് വൈകുന്നേരം അഞ്ചുമണിവരെ തുടർന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

12 കോടിയിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിക്കുകയായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾക്കകം പിടിഐ കുതിപ്പ് തുടരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നവാസ് ഷരീഫിൻ്റെ പാർട്ടിയും ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പിന്നിലാണെന്ന് പിടിഐ അവകാശപ്പെട്ടു.

ദേശീയ ആസംബ്ലിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലാണ് വോട്ടെടുപ്പ് നടന്നത്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള അറുപത് സീറ്റും ന്യൂനപക്ഷങ്ങൾക്കായുള്ള പത്ത് സീറ്റും ജയിക്കുന്ന പാർട്ടികൾക്ക് വോട്ട് വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ ആനുപാതികമായി വീതിച്ച് നൽകും.

വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച രാജ്യവ്യാപകമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അക്രമസാഹചര്യങ്ങൾ മുന്നിൽ കണ്ട് പാകിസ്താനിൽ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചിരുന്നു. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.

Story Highlights: Pakistan Election Results 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here