ക്രിക്കറ്റിന് മറ്റൊരു ദൈവം. കോഹ്‌ലിയെ ആഘോഷിച്ച് ട്രോളന്‍മാര്‍.

ക്രിക്കറ്റിലെ രണ്ടാം ദൈവമാണ് ആരാധകര്‍ക്ക് ഇന്ന് കോഹ്‌ലി. സച്ചിന് മാത്രം നല്‍കിയ ആ വിശേഷണം കോഹ്‌ലിയ്ക്കും നല്‍കാന്‍ അവര്‍ തയ്യാറായി കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രതീക്ഷ തന്നെയാണ് അവര്‍ക്കിന്ന് ഈ വണ്‍ ഡൗണ്‍ ബാറ്റ്‌സ്മാന്‍.
ഓസ്‌ട്രേലിയ നേടിയ 161 റണ്‍സ് എന്ന കടമ്പയ്ക്ക് മുന്നില്‍ അവസാന 5 പന്തുകള്‍ ബാക്കിയാക്കി വിജയം സ്വന്തമാക്കുമ്പോള്‍ കോഹ്‌ലി 51 പന്തില്‍ 82 റണ്‍സ് എന്ന സ്‌കോര്‍ നേടിക്കഴിഞ്ഞിരുന്നു. അമാനുഷിക ഫോമില്‍ തുടര്‍ന്ന കോഹ്‌ലിയ്ക്ക് കൂട്ടായി നായകന്‍ ധോണിയും ഒപ്പമുണ്ടായിരുന്നു. അവസാന 4.1 ഓവറില്‍ 59 റണ്‍സാണ് കോഹ് ലിയും ധോണിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇതില്‍ 49 റണ്‍സിനും ഉടമ കോഹ്‌ലി തന്നെ.
കോഹ്‌ലി നേടിയ ഇന്ത്യയുടെ വിജയം ആരാധകര്‍ ആഘോഷിച്ചത് നവ മാധ്യമങ്ങളിലൂടെയാണ്. കോഹ്‌ലിയ്ക്ക് ജയ് വിളിച്ചും മറ്റുള്ളവരെ പരിഹസിച്ചും ട്രോള്‍ ഇറക്കിയും കമന്റിട്ടും അവര്‍ തകര്‍ക്കുകയാണ്. കോഹ്‌ലിയെ വാനോളം പുകഴ്ത്തുന്നതാണ് ഓരോ ട്രോളും. അതേ സമയം രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സുരേഷ് റൈന എന്നിവരെ കണക്കിന് പരിഹസിക്കുന്നുമുണ്ട്. ഈ മൂന്ന് പേരും പാഴാണെന്ന് ട്രോളുകള്‍ പരക്കെ പറഞ്ഞു വെക്കുന്നു. ഇനി മുതല്‍ ഇവരെ ഇറക്കേണ്ട ഓപ്പണിങിന് പകരം കോഹ് ലിയും യുവിയും മതിയെന്നാണ് ഇവരുടെ പക്ഷം. എങ്കില്‍ വെറുതെ 3 വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടല്ലോ എന്ന് !
സച്ചിന് വിരമിച്ചതിന് ശേഷം ഇന്നാണ് ക്രിക്കറ്റ് കാണുന്നതെന്ന് ചിലര്‍. സച്ചിന്‍ വിരമിച്ചെന്ന് നുണ പറഞ്ഞോ എന്ന് മറ്റു ചിലര്‍. കോഹ്‌ലിയെ ബാഹുബലിയായും ചിത്രീകരിച്ച് കഴിഞ്ഞു ആരാധകര്‍.
ഇന്ത്യയെ ജയിപ്പിച്ചത് കോഹ്‌ലിയെങ്കില്‍ സ്വന്തം മണ്ണില്‍ കപ്പ് നേടാനുള്ള ആദ്യ കടമ്പ മറികടക്കാനും സാധ്യത നിലനിര്‍ത്താനും കാരണക്കാരനായ അദ്ദേഹത്തെ ദൈവം എന്നല്ലാതെ ആരാധകര്‍ മറ്റെന്ത് വിളിക്കാന്‍.
കോഹ്‌ലിയെ ആഘോഷമാക്കിയ മറ്റ് ചില ട്രോളുകള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here