Advertisement

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട പാപ്പ

April 2, 2016
0 minutes Read

എട്ടാം വയസ്സില്‍ അമ്മയേയും പന്ത്രണ്ടാം വയസ്സില്‍ സഹോദരനേയും നഷ്ടപ്പെട്ട് കൗമാരകാലമായപ്പോഴേക്കും അച്ഛനേയും നഷ്ടപ്പെട്ട് ലോകത്ത് തികച്ചും ഒറ്റയ്ക്കായ ഒരു ബാലന്‍… പരീക്ഷണങ്ങളിലൂടെ കാലം വീണ്ടും മുന്നോട്ട് പോയി. രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്ന് നിര്‍ബന്ധിത സൈനിക സേവനത്തിലും ഈ ബാലന്‍ നിയോഗിക്കപ്പെട്ടു, അവിടെ നിന്നും ഒളിച്ചുകടന്ന് കരിങ്കല്‍ ക്വാറിയില്‍ ജോലി നോക്കുകയും ചെയ്തു യൗവനമെത്തിയപ്പോഴേക്കും…. പറഞ്ഞുവരുന്നത് നല്ല ഇടയനായി ദൈവജനത്തെ സേവിച്ച ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ ജീവിത വഴികളെക്കുറിച്ചാണ്…


ഇത്രയും കഠിനമായ പരീക്ഷണങ്ങള്‍ ജീവിതത്തില്‍ നേരിട്ട ഇദ്ദേഹമാണ് ചരിത്ര വിജയഗാഥയുെട ഉടമയായി ആഗോള കത്തോലിക്കാ സഭയുടെ തലവനായത് എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നും, എന്നാല്‍ ദൈവം ഈ ജിവിത വഴികളില്‍ പ്രവര്‍ത്തിച്ചത് അത്ഭുതം മാത്രമാണെന്നു തോന്നും മുന്നോട്ടുള്ള കഥകള്‍ കൂടി കേട്ടാല്‍.

ഇത്രയും കഠിനമായ പരീക്ഷണങ്ങള്‍ ജീവിതത്തില്‍ നേരിട്ട ഇദ്ദേഹമാണ് ചരിത്ര വിജയഗാഥയുെട ഉടമയായി ആഗോള കത്തോലിക്കാ സഭയുടെ തലവനായത് എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നും, എന്നാല്‍ ദൈവം ഈ ജിവിത വഴികള്ില്‍ പ്രവര്‍ത്തിച്ചത് അത്ഭുതം മാത്രമാണെന്നു തോന്നും മുന്നോട്ടുള്ള കഥകള്‍ കൂടി കേട്ടാല്‍.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പദവിലേക്ക് ഉയര്‍ന്നപ്പോള്‍ അത് ചരിത്രത്തിലേക്ക് തുന്നിച്ചര്‍ത്തത് നിരവധി ഏടുകളാണ്. 455 വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പാ പദവിയില്‍ എത്തുന്ന ഇറ്റലിക്കാരനല്ലാത്ത മാര്‍പാപ്പ എന്നതായിരുന്നു ആദ്യത്തെ പ്രത്യേകത. പോളണ്ടില്‍ നിന്നുള്ള അദ്യത്തെ പാപ്പ എന്നത് രണ്ടാമത്തേത്.വിശുദ്ധ പത്രോസ്് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം പാപ്പാ സ്ഥാനം വഹിച്ചതും ഇദ്ദേഹമാണ്. പീയൂസ് ഒമ്പതാമനു ശേഷം ഏറ്റവും പ്രായം കുറഞ്ഞ പാപ്പയായതും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയാണ്. 58ാം വയസ്സില്‍ ഈ സ്ഥാനം ഏറ്റെടുത്ത പാപ്പ വീണ്ട 27 കൊല്ലമാണ് തല്‍സ്ഥാനത്ത് തുടര്‍ന്നത്.

1920മെയ് 18 ന് പോളണ്ടിലെ വഡോവീസിലാണ് ജോണ്‍ പോള്‍ ജനിക്കുന്നത്. കരോള്‍ ജോസഫ് വൊയ്റ്റീവഎന്നായിരുന്നു പേര്. മാതാപിതാക്കളേയും സഹോദരേയും നഷ്ടപ്പെട്ട സമയത്താണ് ഇദ്ദേഹം നിര്‍ബന്ധിത സൈന്നികസേവനത്തിന് നിയുക്തനാകുന്നത്. ഈ ജീവിതത്തില്‍ ഒട്ടും തൃപ്തനല്ലാതിരുന്ന ഇദ്ദേഹം ക്വാറിയില്‍ ഉപജീവനം നടത്തവെയാണ് രഹസ്യമായി അണ്ടര്‍ഗ്രൗണ്ട് സെമിനാരിയില്‍ പഠിച്ചത്.
1946 നവംബര്‍ ഒന്നിന് പുരോഹിതനായ അദ്ദേഹം 1958 ല്‍ ക്രാക്കോവ് അതിരൂപതയില്‍ സഹമെത്രാനായും 1967 ല്‍മെത്രാപ്പൊലീത്തയും 1967 ല്‍ കര്‍ദിനാളായും നിയമിക്കപ്പെട്ടു.
1978 ഒക്ടോബര്‍ 16 ജോണ്‍ പോള്‍ സഭയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 2005 ഏപ്രില്‍ രണ്ടിന് ജീവന്‍ വെടിയുന്നവരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു.

ലോകത്തില്‍ഏറ്റവും കൂടുതല്‍ ജനസമ്മിതിയുണ്ടായിരുന്ന കത്തോലിക്കാ മേലധ്യക്ഷന്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം തന്റെ കാലയളവില്‍ 600ല്‍പരം നഗരങ്ങളിലേക്ക് സഞ്ചരിച്ചു. ഏഴുതവണയാണ് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് സഞ്ചരിച്ചത്. ഇന്ത്യയില്‍ രണ്ടു തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1986ലും 1998ലും. ഇതില്‍ 1986ലെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കേരളത്തിലെത്തിയപ്പോഴാണ് കോട്ടയത്തുവച്ച് ചാവറ അച്ചനേയും അല്‍ഫോണ്‍സമ്മയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

തന്റെ കാലഘട്ടത്തില്‍ 482 പേരെയാണ് അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ചത്. 1388 പേരെ വാഴ്‌ത്തെപ്പെട്ടവരുമായി പ്രഖ്യാപിച്ചു. അന്നു വരെ കേവലം 296 പേര്‍ മാത്രമേ വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ടിരുന്നുള്ളൂ.

1981 ല്‍ മെ ഫത് അലി അത്ഗ എന്നആള്‍ ഇദ്ദേഹത്തിനു നേരെ വെടിയുയര്‍ത്തു. നാലു പ്രവാശ്യമാണ് ഇയാള്‍ പാപ്പയക്കു നേരെ വെടിയുയര്‍ത്തത്. അത്ഭുതകരമായി രക്ഷപ്പെട്ട ഈ സഹനത്തിന്‍രെ മൂര്‍ത്തി ഈ ഘാതകനോട് ക്ഷമിച്ചു.
യുദ്ധങ്ങള്‍ക്കെതിരെ ഇദ്ദേഹത്തിന്റെ വാക്കുകള്‍ ലോകത്തിന്റെ ധാര്‍മ്മിക ശബ്ദമായി അത് മുഴങ്ങി. ജീവനെ വിലമതിക്കുന്നവര്‍ക്കേ സമാധാനദൂതന്മാരാകാന്‍ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്‍ വിശ്വാസം.
പാപ്പയുടെ മധ്യസ്ഥതയില്‍ ഫ്രഞ്ചുകാരിയായ കന്യസ്ത്രീ സിമോണ്‍ പിയെറിയുടെ പാര്‍ക്കിസണ്‍സ് രോഗം മാറിയെന്ന സാക്ഷ്യപ്പെടുത്തലിനെ തുടര്‍ന്നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ 2014 ഏപ്രില്‍ 27 നാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top