Advertisement

വിശ്വവിഖ്യാതമായ തെറി എത്തി. (വിഖ്യാതമല്ലാത്തവയും)

April 4, 2016
2 minutes Read

ഗുരുവായൂരപ്പൻ കോളേജിലെ കോളേജ് മാഗസിൻ വിശ്വവിഖ്യാതമായ തെറി ഉണ്ടാക്കിയ ഓളങ്ങൾ അവസാനിക്കുന്നില്ല. എ.ബി.വി. പി പ്രവർത്തകർ പുസ്തകത്തിൻരെ പ്രതി കത്തിച്ചതിനു പിന്നാലെ ഫെയ്‌സ് ബുക്കിലൂടെയും മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയും പുസ്തകത്തിനുള്ള പിന്തുണ വർദ്ധിച്ചിരുന്നു. എഴുത്തകാരടക്കം പല പ്രമുഖരും പിന്തുണയുമായി രംഗത്തിയതോടെ സോഷ്യൽ മീഡിയ രംഗത്ത് വൻ പ്രചാരമാണ് പുസ്തകത്തിന് ലഭിച്ചത്. ഇതോടെ പുസ്തകത്തിന്റെ പി ഡി എഫ് വേർഷനും വൈറലായി.

 

 

 

 

 

 

 

 

 

 

 

ഇപ്പോൾ ആഷിക്ക് അബു ഇതിന്റെ പി ഡി എഫ് വേർഷൻ ഷെയർ ചെയ്തു. എൻ എസ് മാധവൻ പുസ്തകത്തിന്റെ പ്രതിജ്ഞ പേജ് സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ചെറ്റ, പുലയാടി, കഴുവേറി, തോട്ടി, കാടൻ തുടങ്ങി ഒമ്പതു തെറികളുടെ ഇദ്ഭവവും പരിണാമവുമാണ് പുസ്തകം കൈകാര്യം ചെയ്യുന്ന ഒരു വശം. മുതലാളിത്തം, ജന്മിത്വം, ഫ്യൂഡൽ വ്യവസ്ഥിതി എന്നിവ നയിക്കുന്ന അധികാര കേന്ദ്രങ്ങൾ സാധാരണ ജന വിഭാഗങ്ങളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകളാണ് ഇവയാണ് ഇതെന്നാണ് മാഗസിൻ പറയാതെ പറയുന്നത്. നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുകയാണ് മാഗസിൻ എന്ന കാരണം പറഞ്ഞാണ എബിവിപി മാഗസൻ കത്തിച്ചത്. അസഹിഷ്ണുതയാണ് ഇതിൻറെ പിന്നിലെന്നാണ് മാഗസിൻ കമ്മറ്റി പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top