വക്കീൽ കുപ്പായം ഇടാതെയും ഇനി കോടതിയിൽ പോകാം.

അഭിഭാഷകരുടെ അടയാളമാണ് കറുത്ത കോട്ടും ഗൗണും. ഇത് ധരിക്കാത്ത വക്കീലന്മാരെ നമുക്ക് ഓർക്കാൻപോലുമാവില്ല. എന്നാൽ ഇനി ഈ വേഷം ഇടണമെന്ന നിർബന്ധമില്ലെന്നാണ് ഹൈക്കോടതി പറയുന്നത്.

സ്ഥിരമായിട്ടാണെന്ന് കരുതിയെങ്കിൽ തെറ്റി. തൽക്കാലത്തേക്ക് മാത്രമാണ് ഇങ്ങനെയൊരു ആശ്വാസം. കൊടും വേനൽ കഴിയും വരെ മാത്രം. അതുവരെ അഭിഭാഷകർ നെക്ബാൻഡ് മാത്രം ധരിച്ചാൽ മതി. അഭിഭാഷകനായ വിൻസെന്റ് പാനിക്കുളങ്ങര നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

എന്തുകൊണ്ട് ഇങ്ങനെയൊരു നിർദ്ദേശം ?

ചൂടിനെ പ്രതിരോധിക്കുന്നതിൽ വസ്ത്രങ്ങളൾക്ക് ഏറെ പങ്കുണ്ട്. ഒരു പ്രകാശവും കറുപ്പ് പ്രതിഫലിപ്പിക്കാറില്ല. എന്നാൽ ഏത് തീവ്രതയിലുള്ള പ്രകാശത്തേയും കറുപ്പ് വലിച്ചെടുക്കും. കറുപ്പ് നിറം അന്തരീക്ഷത്തിലെ താപത്തെ വലിച്ചെടുക്കുന്നതുവഴി ധരിച്ചിരിക്കുന്ന വ്യക്തിയ്ക്ക് ചൂട് കൂടുതൽ അനുഭവപ്പെടും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് പോലുള്ള രശ്മികളെ ആഗിരണം ചെയ്യുന്നത് ശരീരത്തിന് ദോഷകരമായി ബാധിക്കും.  ഇതുകൊണ്ടാണ് വേനൽക്കാലങ്ങളിൽ കറുപ്പ് വസ്ത്രം ഒഴിവാക്കാൻ വിദഗ്ധർ നിർദ്ദേശിക്കാറുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top