ജഡ്ജിമാരുടെ പേരിൽ കോഴ; കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ. സേതുരാമൻ. പ്രത്യേക ദൂതൻ വഴിയാണ് പ്രസ്തുത റിപ്പോർട്ട് കൈമാറിയത്. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രാഥമിക പരിശോധന നടത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ഈ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും സൈബി ജോസിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്ന് ഡിജിപി തീരുമാനിക്കുക. ജഡ്ജിമാരുടെ പേരിലാണ് കോഴ വാങ്ങിയതെന്ന ആരോപണവും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. judge bribery controversy police report submitted
കോഴ നൽകിയ നിർമ്മാതാവിന്റെ ഉൾപ്പടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന മൊഴികൾ കൂടി ചേർത്ത് തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. സെബിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ മുൻ നിർത്തി അസാധാരണമായ നടപടികളിലേക്ക് ഇന്ന് ഹൈക്കോടതി കടന്നു. രണ്ടു കേസുകളിലാണ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ പുനപരിശോധിച്ചു കൊണ്ട് തിരിച്ചു വിളിക്കുന്നതായി ഹൈക്കോടതി പ്രഖ്യാപിച്ചത്. കേസുകളിൽ ഇരയുടെ വാദം കേൾക്കാൻ സാധിച്ചില്ല എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. രണ്ടെണ്ണവും റാന്നിയിൽ ബെഞ്ച് ചെയ്ത കേസുകൾ ആയിരുന്നു.
ജഡ്ജിക്ക് നൽകാനെന്ന വ്യാജേന കോഴ വാങ്ങിയന്ന ആരോപണം അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവരുന്നത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻതോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസാണ് കണ്ടെത്തിയത്.
Story Highlights: judge bribery controversy police report submitted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here