ജോസ് തെറ്റയിൽ പുറത്ത്. ജെ.ഡി.എസ്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ജെ.ഡി.എസ്. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ജോസ് തെറ്റയിലിന് സീറ്റില്ല. തെറ്റയിലിന് പകരം അങ്കമാലി മുൻ നഗരസഭാധ്യക്ഷനായ ബെന്നി മുഞ്ഞേലി അങ്കമാലി സ്ഥാനാർത്ഥിയാകും. ജനദാദൾ (എസ്) നേതൃയോഗത്തിലാണ് തീരുമാനം. പാർട്ടി സംസ്ഥാന സമിതി അംഗങ്ങളായ മാത്യു ജോൺ, ബേബി കുര്യൻ എന്നിവരടങ്ങിയ പാനലിൽ നിന്നാണ് ബെന്നിയെ തിരഞ്ഞെടുത്തത്.
അങ്കമാലിയിൽ ജോസ് തെറ്റയിലിനെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ജനതാദൾ (എസ്) ജില്ലാകമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാൽ മണ്ഡലം കമ്മിറ്റി തെറ്റയിലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
മൂന്ന് സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ജെഡിഎസ് സ്ഥാനാർത്ഥി പട്ടിക
വടകര – സികെ നാണു
കോവളം – ജമീല പ്രകാശം
തിരുവല്ല – മാത്യു ടി. തോമസ്
ചിറ്റൂർ – കെ.കൃഷ്ണൻ കുട്ടി
അങ്കമാലി – ബെന്നി മുഞ്ഞേലി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here