മൻമോഹൻ സിംങ് ഇനി മുതൽ കുട്ടികളെ പാഠം പഠിപ്പിക്കും

മൻമോഹൻ സിംഗ് ഇനി മുതൽ കുട്ടികളെ പാഠം പഠിപ്പിക്കും. ഞെട്ടണ്ട. മൻമോഹൻ സിംഗ് അധ്യാപന ജീവിതത്തിലേക്ക് മടങ്ങുകയാണ്. താൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പഞ്ചാബ് സർവകലാശാലയിലേക്കാണ് ഈ മടങ്ങിപ്പോക്ക്.

പഞ്ചാബ് സർവകലാശാലയിലെ ജവഹർലാൽ നെഹ്രു ചെയറിലാണ് മൻമോഹൻ സിംഗ് പഠിപ്പിക്കാനെത്തുക. വർഷങ്ങൾക്ക് മുമ്പ് 1957 ലാണ് അദ്ദേഹം അവിടെ സീനിയർ ലക്ചറായി  ജോയിൻ ചെയ്യതത്. 1966 ൽ ന്യൂയോർക്കിലെ യുഎൻ സെക്രട്ടറിയേറ്റിൽ ജോലി ലഭിച്ചതോടെ അധ്യാപനരംഗം വിടുകയായിരുന്നു. ഇപ്പോൾ സർവകലാശാല അധികൃതരാണ് ജോലി കാര്യവുമായി മൻമോഹൻ സിംഗിനെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top