പ്രധാനമന്ത്രിയാകാൻ തന്നേക്കാൾ യോഗ്യൻ പ്രണാബ് മുഖർജി : മൻമോഹൻ സിംഗ്

2004 ൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെക്കാൾ യോഗ്യൻ പ്രണാബ് മുഖർജിയായിരുന്നുവെന്ന് മൻമോഹൻ സിംഗ്. താൻ സാഹചര്യം കൊണ്ട്
രാഷ്ട്രീയക്കാരനായ ആളാണ് എന്നാൽ പ്രണാബ് മുഖർജി രാഷ്ട്രീയപരിചയം ഉള്ള ആളാണെന്നും മൻമോഹൻ സംഗ് പറഞ്ഞു.
പ്രണബ് മുഖർജിയുടെ ദ കൊയലേഷൻ ഇയേഴ്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.
പ്രധാനമന്ത്രിയായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. 2012ൽ പുതിയ രാഷ്ട്രപതി സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടന്ന ചർച്ച ഓർമിക്കുന്ന ഭാഗത്താണ് തന്നെ പ്രധാനമന്ത്രി ആക്കിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് പറയുന്നത്.
Pranab was better qualified than me to be PM says, Manmohan Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here