പ്രണബ് മുഖർജിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയ്ക്ക് രാജ്യം ഇന്ന് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിട നൽകും. ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌ക്കാര ചടങ്ങുകൾ ഡൽഹിയിലെ ലോധി റോഡ് ശ്മശനത്തിൽ ആണ് നടക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അംഗികാരം നൽകുകയണെങ്കിൽ പ്രമുഖരായവർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാനുള്ള അവസരവും രാവിലെ 9 മണിമുതൽ നൽകും.
10 രാജാജി മാർഗിലാണ് പ്രണാബ് കുമാർ മുഖർജിയുടെ വസതി. പൊതുദർശനം അവിടെ സജ്ജീകരിക്കാനാണ് ഇപ്പോൾ തിരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണിമുതൽ 12 മണിവരെ ആകും പ്രമുഖ വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാൻ അവസരം ലഭിക്കുക. എന്നാൽ പൊതു ദർശനം അനുവദിക്കുന്നത് ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുവാദത്തിന് വിധേയമായിരിക്കും.
കൊവിഡ് മാനദണ്ടങ്ങൾ പാലിക്കുന്നതിനൊപ്പം ഉന്നത സമിതി നിർദേശിക്കുന്ന പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും. കഴിഞ്ഞ 21 ദിവസമായി സൈന്യത്തിന്റെ ഡൽഹിയിലുള്ള റിസർച്ച് ആന്റ് റഫറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് മകൻ അഭിജിത് ബാനർജി മരണം പുറം ലോകത്തെ അറിയിക്കുകയായിരുന്നു.
പ്രണബ് കുമാർ മുഖർജിയുടെ മരണത്തിൽ വിവിധ ലോക രാജ്യങ്ങളുടെ അനുശോചനം വിദേശകാര്യമന്ത്രാലയത്തിലേയ്ക്ക് പ്രവഹിക്കുകയാണ്. എഴു ദിവസത്തെ ദേശിയ ദുഖാചരണം രാജ്യത്ത് ആരംഭിച്ചു. പശ്ചിമ ബംഗാളിൽ ഇന്ന് സർക്കാർ ആധര സൂചകമായി പൊതു അവധി പ്രഖ്യാപിച്ചു.
Story Highlights – pranab mukherjee cremation today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here