വിടപറഞ്ഞത് രാജ്യതന്ത്രജ്ഞന്‍: കെ.സുരേന്ദ്രന്‍

അപൂര്‍വം വ്യക്തികള്‍ക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ത്രയുടെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു. പ്രധാനമന്ത്രി ആവേണ്ടതായിരുന്നിട്ടും സ്ഥാനം ലഭിക്കാത്തതു കൊണ്ട് സ്വന്തം വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കാന്‍ അദ്ദേഹം തയാറായില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരുമായി നല്ലരീതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രപതി സ്ഥാനത്ത് നിന്നും പ്രണബ് മുഖര്‍ജി വിടവാങ്ങിയപ്പോള്‍ നരേന്ദ്ര മോദി അദ്ദേഹത്തിനയച്ച കത്ത് ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. അതുവരെ ഡല്‍ഹിയിലും ദേശീയ രാഷ്ട്രീയത്തിലും അപരിചിതനായ തന്നോട് പുത്രവാത്സല്യത്തോടെയാണ് പ്രണബ്ദാ പെരുമാറിയതെന്ന് പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ ജനാധിപത്യബോധവും പാണ്ഡിത്യവും എല്ലാവിഭാഗം ജനങ്ങളുടേയും പ്രീതിയും ആദരവും അദ്ദേഹത്തിന് നേടിക്കൊടുത്തു എന്നും സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights – k surendran condoles on Pranab Mukherjee’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here