Advertisement

ഇസ്ലാമിക് സ്റ്റേറ്റ് 300 സിറിയൻ തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി.

April 8, 2016
0 minutes Read

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് സിറിയയിൽ നിന്ന് 300 പേരെ തട്ടികൊണ്ടുപോയി. ബാദിയ സിമന്റ് ഫാക്ടറിയിൽ കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുന്നൂറുപേരെ കാണാതായതെന്ന് അധികൃതർ. കാണാതായവരിൽ ഭൂരിഭാഹഗവും ഫാക്ടറി തൊഴിലാളികളാണ്. 100 ലേറെ പേരെയും വഹിച്ച് തീവ്രവാദികളുടെ വാഹനങ്ങൾ പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറയുന്നു.

സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിന് 50 കിലോമീറ്റർ അകലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയ സിമന്റ് ഫാക്ടറി. ആക്രമണത്തിന് ശേഷം ഒരു എയർ ബേസിന്റെയും ഊർജ്ജ പ്ലാന്റിന്റെയും നിയന്ത്രണമേറ്റെടുക്കാനും ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top