Advertisement

സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് സുപ്രീം കോടതി അനുമതി.

April 8, 2016
Google News 0 minutes Read

സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനത്തിന് സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ, ഗോപാൽ ഗൗഡ, ജസ്റ്റിസ് ഭാനുമതി എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എതൊക്കെ മേഖലയിൽ ഈ കമ്പനികൾ ഖനനം നടത്തണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറായിരിക്കും. ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ, ഗോപാൽ ഗൗഡയും സ്വകാര്യ കമ്പനികളുടെ ഖനനത്തെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് ഭാനുമതി സ്വകാര്യ ഖനനത്തെ എതിർത്തു.

കേരളത്തിലെ സിഎംആർഎൽ ഉടമ ശശിധരൻ കർത്ത ഉൾപ്പെട്ട കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ തീരങ്ങളിലാണ് സിഎംആർഎൽ ഖനനം നടത്തുന്നത്.  2006 വരെ പൊതുമേഖല കമ്പനികൾക്ക് മാത്രമായിരുന്നു ഖനനാനുമതി. 2006 ന് ശേഷമാണ് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അനുമതി നൽകി തുടങ്ങിയത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന സർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീട് അനുമതിക്കായി കമ്പനികൾ സർക്കാരിനെ സമീപിക്കുകയും അനുമതി ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here