ഫ്ളവേഴ്‌സിൽ വിസ്മയഗാനസന്ധ്യ നാളെ

അനശ്വരരായ അഞ്ച് സംഗീതജ്ഞരുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിച്ച കല്ല്യാൺ സിൽക്‌സ് വിസ്മയഗാനസന്ധ്യ നാളെ വൈകുന്നേരം 6.30ന് ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യും.വി.ദക്ഷിണാമൂർത്തി,ജി.ദേവരാജൻ,കെ.രാഘവൻ,എം.എസ്.ബാബുരാജ്,സലിൽ ചൗധരി എന്നിവർക്ക് സ്മരണാഞ്ജലിയായി സംഘടിപ്പിച്ച പരിപാടിയിൽ സംഗീതരംഗത്തെ പ്രമുഖർ അണിനിരന്നു.
ഡോ.കെ.ജെ.യേശുദാസ്,പി.ജയച്ചന്ദ്രൻ,എം.കെ.അർജുനൻ,ജയറാം,പി.സുശീല,വാണി ജയറാം,എൽ.ആർ.ഈശ്വരി,ഉണ്ണി മേനോൻ,മിൻമിനി,വിധുപ്രതാപ്,ജ്യോത്സ്‌ന,വിജയ് യേശുദാസ്,സിതാര,മഞ്ജരി,സ്റ്റീഫൻ ദേവസ്സി,വൈക്കം വിജയലക്ഷ്മി,മധു ബാലകൃഷ്ണൻ,നജിം അർഷാദ്,ശ്രേയ ജയദീപ് തുടങ്ങി നിരവധി സംഗീതപ്രതിഭകൾ പങ്കെടുത്തു. പരിപാടിക്ക് കൂടുതൽ മിഴിവേകി നവ്യാ നായർ,വിനീത്,രമ്യാ നമ്പീശൻ,ഷംനാ കാസിം,രചനാ നാരായണൻകുട്ടി,സരയൂ തുടങ്ങിയവർ നൃത്തച്ചുവടുകളുമായി വേദിയിലെത്തി.
101 സംഗീത ഉപകരണങ്ങളുമായി പ്രേം സാഗർ ഒരുക്കിയ ഓർക്കസ്‌ട്രേഷൻ വിസ്മയഗാനസന്ധ്യയെ കൂടുതൽ മികവുറ്റതാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here