ലോട്ടറിത്തട്ടിപ്പ് കേസ് മുഖ്യപ്രതി സാന്റിയാഗോ മാർട്ടിന്റെ 122 കോടി സ്വത്ത് കണ്ടുകെട്ടി.

അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പ് കേസ് മുഖ്യപ്രതി സാന്റിയാഗോ മാർട്ടിന്റെ സ്വത്ത് വകകൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. മാർട്ടിന്റെ കോയമ്പത്തൂരിലെ 122 കോടി രൂപയുടെ സ്വത്ത് വകകളാണ് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി. കള്ളപ്പണം വെളുപ്പിക്കാൻ മാർട്ടിൻ കേരളത്തിൽ 4000 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. മാർട്ടിനും കുടുംബത്തിനും 5000 കോടി രൂപയിലധികം ആസ്തിയുണ്ടെന്നും സിബിഐ.
കേരളത്തിൽ സിക്കിം ലോട്ടറി വിൽപ്പനയിൽ തട്ടിപ്പ് നടത്തി എന്ന കേസിൽ മാർട്ടിനെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാർട്ടിന്റെ നാല് കൂട്ടാളികൾക്കുമെതിരെ സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്. സിക്കിം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ കൊച്ചിയിൽ വിളിച്ച് വരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here