രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; അസമിൽ കനത്ത സുരക്ഷ, ബംഗാളിൽ സംഘർഷം.

അസം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അസമിലെ 61 മണ്ഡലങ്ങളിലും ബംഗാളിലെ 31 മണ്ഡലങ്ങളിലേക്കുമാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനിടയിൽ ബംഗാളിലെ വിവിധ ഭാഗങ്ങളിൽ സംഘർഷം. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി രണ്ട് പേർക്ക് പരിക്കേറ്റു. പശ്ചിമ മിഡ്‌നാപ്പൂരിൽ സിപിഎം ബൂത്ത് ഏജന്റിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു.
അസമിൽ രണ്ടാംഘട്ടം കനത്ത സുരക്ഷയിലാണ്. ബങ്കുര ജില്ലയിൽ വോട്ട് ചെയ്യാനെത്തിയവർക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നു. എന്നാൽ ആളപായമില്ല. ജമൂരിയ പോളിങ് ബൂത്തിന് സമീപത്തുനിന്ന് പെട്രോൾ ബോംബുകൾ കണ്ടെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here