ഷിഗ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുമെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി.

സ്ത്രീകൾ ശനീശ്വര ക്ഷേത്രത്തിൽ പ്രവേശിച്ചാൽ പീഡനം കൂടുമെന്ന് സ്വാമി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ക്ഷേത്രത്തിലെ പവിതമായ പ്രദേശത്ത് സ്ത്രീകൾ പ്രവേശിക്കുന്നതോടെ അവർ ഭാഗ്യ ദോഷികളായി തീരുമെന്നും സ്വരൂപാനന്ദ. 400 വർഷങ്ങൾ നീണ്ടുനിന്നിരുന്ന വിലക്ക് നീക്കി മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷിഗ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ പീഡിപ്പിക്കപ്പെടുമെന്ന് സ്വരൂപാനന്ദ പറയുന്നത്.
ശനി പാപികളുടെ ഗ്രഹമാണ്. അവിടെ സ്ത്രീകൾ ത്തെിയാൽ അവർക്കെതിരെ അതിക്രമമുണ്ടാകും. പീഡനം കൂടുന്നതിനൊപ്പം മറ്റ് അതിക്രമങ്ങളും വർദ്ധിക്കുമെന്നും സ്വരൂപാനന്ദ. ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതോടെ ദേവന്റെ കണ്മുകൾ സ്ത്രീകളിലെത്തുകയും അതോടെ അവർ പീഡിപ്പിക്കപ്പെടുകയും ചെയ്യുമെന്നും സ്വരൂപാനന്ദ പറയുന്നു.
മൂന്ന് മാസം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകുകയും സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. സ്ത്രീയ്ക്കും പുരുഷനൊപ്പം ക്ഷേത്ര പ്രവേശനത്തിന് അവകാശമുണ്ടെന്ന് കോടതി വിധിച്ചിരുന്നു.
ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ലിംഗ സമത്വത്തിനെതിരാണ് ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതെന്നും ഈ കേസിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ആചാരങ്ങൾ ഭരണഘടനയ്ക്കും മുകളിലാണോ എന്നും കോടതി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here