കൃഷ്ണയ്ക്കും കിഷോറിനും ഇനി സർക്കാർ തുണയാവും

പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെത്തുടർന്ന് മാതാപിതാക്കളെ നഷ്ടമായ കൃഷ്ണയുടേയും കിഷോറിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ആണ് ഇക്കാര്യം അറിയിച്ചത്.
ഇവരുടെ മാതാപിതാക്കളായ പരവൂർ വടക്കും ഭാഗം കൃഷ്ണവിലാസത്തിൽ ബിൻസിയും ഭാര്യ ബേബി ഗിരിജയുമാണ് അപകടത്തിൽ മരിച്ചത്. ക്ഷേത്ര പറമ്പിൽ ഉത്സവത്തോടനുബന്ധിച്ച് തട്ടുക്കട നടത്തുകയായിരുന്നു ഇരുവരും. കിഷോറും കൃഷ്ണയും ഒപ്പം ഉണ്ടായിരുന്നെങ്കിലും രാത്രി ആയതോടെ ഗിരിജ ഇരുവരെയും തൊട്ടടുത്തുള്ള വീട്ടിലാക്കുകയായിരുന്നു.
ആധാരം പണയത്തിലായ ഒറ്റമുറി വീടാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്.
വീടിനു സമീപത്ത് ചായക്കട നടത്തിവരികയായിരുന്നു ഇരുവരും. ഉത്സവം ആരംഭിച്ചതോടെയാണ് കൂടുതൽ കച്ചവടം പ്രതീക്ഷിച്ച് അവിടെ തട്ടുകട ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here