കള്ളപ്പണ നിക്ഷേപം; അമിതാഭ് ബച്ചനടക്കം ഇരുന്നൂറ് പേർക്ക് നോട്ടീസ്.

പനാമ പേപ്പേഴ്‌സിലെ രേഖകള്‍ പ്രകാരം കള്ളപ്പണ നിക്ഷേപമുളള അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് അടക്കമുള്ള 200 പേർക്ക് നോട്ടീസ്. നോട്ടീസിനൊപ്പം രണ്ട് ചോദ്യാവലിയായാണ് പ്രത്യേക അന്വേഷണ സംഘം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ആദ്യ ചോദ്യാവലിക്ക് 3 ദിവസത്തിനുള്ളിലും രണ്ടാമത്തെ ചോദ്യാവലിക്ക്  ഇരുപത് ദിവസത്തിമുള്ളിലും വിശദീകരണം നൽകണം. പനാമ പേപ്പേഴ്‌സ് രേഖകൾ പുറത്ത് വിട്ടതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പതിനഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top