കാഴ്ചയില്ലാത്തവർക്ക് വേണ്ടി ഇനി ഫെയ്‌സ്ബുക്ക് ചിത്രങ്ങൾ സംസാരിക്കും

വെളിച്ചത്തിന്റെ വഴിയിൽ ഇരുളടഞ്ഞവർക്ക് ഇനി ഫെയ്‌സ് ബുക്കിലെ ഒറ്റചിത്രം പോലും അറിയാതെ പോകില്ല. കേൾപ്പിക്കാൻ ഫെയ്‌സ് ബുക്ക് റെഡിയാണ്.
ഓട്ടോമാറ്റിക്ക് ആൾട്ടർനേറ്റീവ് ടെക്‌സ്റ്റ് എന്ന സംവിധാനമാണ് ഫെയ്‌സ് ബുക്ക് അധികൃതർ ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയുടേയും ഉള്ളടക്കം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപോയഗിച്ച് കണ്ടെത്തി അത് വിശദീകരിക്കുകയാണ് ഈ സംവിധാനം വഴി നടക്കുന്ന പ്രവർത്തനം.
സ്‌ക്രീൻ റീഡർ എന്ന സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ കാഴ്ചയില്ലാത്തവർ കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നത്. എന്നാൽ ഫെയസ് ബുക്കിന്റെ ഈ സംവിധാനം ഉപയോഗപ്പെടുത്താൻ സ്‌ക്രീൻ റീഡറിന്റെ ആവശ്യമില്ല.
ഒരു ചിത്രം എന്താണെന്ന് മുഴുവൻ ധാരണയായാൽ മാത്രമേ ഫെയ്‌സ് ബുക്ക് ഇതെക്കുറിച്ച് സംസാരിക്കൂ. അതുകൊണ്ട് തെറ്റായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടില്ല.
നിലവിൽ ഇപ്പോൾ ആപ്പിൾ ഐ ഒ എസിലാണ് ഫെയ്‌സ്ബുക്ക് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഇത് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here