വിഷു ദിനത്തിൽ ‘തെരി’ എത്തി.

വിജയുടെ ഏറ്റവും പുതിയ ചിത്രം തെരി എത്തി. രാജ്യത്ത് ആകെ 144 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.. ഇതുവരെയുള്ള വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് തെരി. ചിത്രത്തിലെ വിജയ് ലുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആരാധകരുടെ കാത്തിരിപ്പിനെ നിരാശപ്പെടുത്താത്ത ചിത്രമാണെന്നാണ് ആദ്യ റിവ്യൂ.
വിജയിയുടെ 59ആം ചിത്രമാണ് തെരി. വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. സാമന്തയും ആമി ജാക്‌സണുമാണ് തെരിയിൽ വിജയുടെ നായികമാരാകുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തെരിയുടെ ആക്ഷൻ രംഗങ്ങളുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഹോളിവുഡ് ആക്ഷൻ ഡയറക്ടർ കലോയൺ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷൻ ഇംപോസിബിൾ എന്നീ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങളിൽ പ്രവർത്തിച്ചയാളാണ് കലോയൺ. കലൈപുരി എസ്. ധനുവാണ് ചിത്രം നിർമ്മിക്കുന്നത്.
വിജയുടെ മകൾ ദിവ്യയും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രണ്ട് മക്കളുടെ അച്ഛനായാണ് വിജയ് ചിത്രത്തിൽ അഭിനയിക്കുന്നത്. മറ്റൊരു മകളായി നടി മീനയുടെ മകൾ നൈനികയും എത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here