Advertisement

ഒരിക്കലും ‘മുങ്ങാത്ത’ ടൈറ്റാനിക്

April 15, 2016
1 minute Read

‘ഒരിക്കലും മുങ്ങാത്ത കപ്പൽ’ അതായിരുന്നു ടൈറ്റാനികിന് നൽകിയ വിശേഷണം. എന്നാൽ 1912 ഏപ്രിൽ 15 ന് മഞ്ഞുമലയിൽ ഇടിച്ച് ആദ്യ യാത്രയിൽ തന്നെ മുങ്ങേണ്ടി വന്നു ഈ കൂറ്റൻ കപ്പലിന്. ആയിരത്തിയഞ്ഞൂറിലധികം പേരുടെ ജീവനെടുത്ത ഈ കപ്പൽ ദുരന്തത്തിലൂടെ നിരവധി അന്ധവിശ്വാസങ്ങളും പേടികളും ജനമനസ്സുകളിൽ അടിയുറച്ചു. സാധാരണ കപ്പൽ യാത്രകളിൽ പൂച്ചകളെ കൂടെ കരുതുന്നത് ഒരു ആചാരമാണ്. അവ ഭാഗ്യം കൊണ്ട് വരുമെന്ന് എല്ലാവരും വിശ്വസിച്ചു പോന്നു. എന്നാൽ ടൈറ്റാനിക്കിൽ പൂച്ചകൾക്ക് പകരം ഉണ്ടായിരുന്നത് പട്ടികൾ ആയിരുന്നു. അതുപോലെ തന്നെ യാത്ര തുടങ്ങുന്നതിനു മുന്നേ ഷാമ്പെയ്ൻ കുപ്പി പൊട്ടിക്കുന്നതും ശുഭസൂചനയായ് കണ്ടിരുന്ന ആ ജനതയുടെ മുന്നിലേക്ക് ഇതൊന്നുമില്ലാതെയാണ് ടൈറ്റാനിക് യാത്ര തുടങ്ങിയത്. ഈ ആഡംബര കപ്പലിൽ 13 ദമ്പതിമാർ സഞ്ചരിച്ചിരുന്നു. അങ്ങനെ 13 എന്ന അക്കത്തിനോടുള്ള ലോകമെമ്പാടുമുള്ള പേടിയും വെറുപ്പും ഒന്നുകൂടി അടിച്ചുറപ്പിച്ചു ഈ ദുരന്തം. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന്റെ 104 ാം
വാർഷികമാണ് ഇന്ന്.

titanic newspaper watrmrk

269.06 മീറ്റർ നീളവും 28.19 മീറ്റർ വീതിയും, 104 അടി പൊക്കവും ഉണ്ടായിരുന്നു ഈ ഭീമൻ കപ്പലിന്. 7.5 ദശലക്ഷം ഡോളറാണ് അന്ന് ടൈറ്റാനിക്ക് നിർമിക്കാനായി ചെലവഴിഞ്ഞത്. ഇന്നത്തെ കണക്കുപ്രകാരം ഇതേ കപ്പൽ നിർമിക്കാൻ 500 ദശലക്ഷത്തോളം ഡോളർ വരുമിത്. ടൈറ്റാനിക് നിർമാണത്തിലെ സാങ്കേതിക തകരാറുകളും ഈ കപ്പൽ ദുരന്തത്തിന് കാരണമായി. ടൈറ്റാനികിന്റെ മറ്റൊരു പ്രത്യേകത ഇതിന് 9 ഡെക്കുകളേ ഉണ്ടായിരുന്നുള്ളൂ. 10 ഡെക്കുകളാണ്, സാധാരണ ഇത്തരത്തിലുള്ള ഒരു കപ്പലിന് ഉണ്ടാവുക. കൂടാതെ വെറും 20 ലൈഫ് ബോട്ടുകളെ കപ്പലിൽ ഉണ്ടായിരുന്നുള്ളൂ. ദുരന്തത്തിന്റെ ആഘാതം കൂട്ടാൻ ഇത് കാരണമായി. ടൈറ്റാനിക്കിന് 16 വെള്ളം കടക്കാത്ത അറകളാണുണ്ടായിരുന്നത്. ജലത്തെ തള്ളിനിർത്താൻ പര്യാപ്തമായ വാതിലുകൾ ഉള്ളവയായിരുന്നു ഈ അറകൾ. കപ്പലിനു ചോർച്ചയുണ്ടായാൽ, ഒരേസമയം ഈ വാതിലുകൾ അടയ്ക്കാൻ കഴിയുമായിരുന്നു. അതോടെ, മറ്റ് അറകളിലേക്ക് വെള്ളം കടക്കുന്നതു തടയാനാകുമായിരുന്നു. ടൈറ്റാനിക്ക് മഞ്ഞുമലയുമായി കൂട്ടിയിടിച്ചയുടനെ 16 അറകളുടെയും ജലമർദ്ദിതവാതായനങ്ങൾ ഒന്നിച്ചടയ്ക്കുകയുണ്ടായി. എന്നാൽ, അതിനുമുൻപുതന്നെ, കപ്പലിന്റെ ആറ് അറകളിൽ മഞ്ഞുമലയുമായുണ്ടായ ഭീമാഘാതം വൻവിള്ളൽ വീഴ്ത്തിക്കഴിഞ്ഞിരുന്നു. പത്തുമിനിറ്റിനകം പതിനാലടിയോളം ഉയരത്തിൽ വെള്ളം ഇരമ്പിക്കയറി. എന്തെങ്കിലും കാരണവശാൽ നാലറകൾ പൂർണമായും വെള്ളത്തിലായാലും ടൈറ്റാനിക്ക് മുങ്ങുമായിരുന്നില്ല. ദൗർഭാഗ്യവശാൽ, നാലിനുപകരം ആറ് അറകളിൽ വെള്ളംകയറിപ്പോയത് ടൈറ്റാനിക്കിന്റെ വിധിയും ഭാഗധേയവും കുറിച്ചു.

titanic movie poster watr

ടൈറ്റാനിക് മുങ്ങിയെങ്കിലും ഇന്നും ജനമനസ്സുകളിൽ അത് ജീവിക്കുനുണ്ട്. അതിനൊരു കാരണം 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത്, ലിയനാഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലേയും നായകനും നായികയുമായി അഭിനയിച്ച ദ ടൈറ്റാനിക്ക് എന്ന ചലച്ചിത്രമാണ്. 2000ലധികം യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട ലക്ഷ്വറി കപ്പലായ ടൈറ്റാനിക് 15ാം തീയതി ഒരു മഞ്ഞുമല യിൽ തട്ടിത്തകരുകയും ആയിരത്തിയഞ്ഞൂറിലധികംപേർ അതിദാരുണമാംവിധം മരിക്കുകയും ചെയ്ത യഥാർത്ഥ സംഭവമാണ് ഈ ചലച്ചിത്രത്തിനാധാരമായി ജെയിം സ് കാമറൂൺ സ്വീകരിച്ചത്. നിരവധി പുരസ്‌കാരങ്ങളും അവാർഡുകളും സിനിമയെ തേടി എത്തുകയും, ലോകത്തിലെ എഏറ്റവും മഹത്തായ പ്രണയ കാവ്യമായി മാറുകയും ചെയ്തു ആ ചിത്രം. ചിത്രത്തിൽ ഉടനീളം യഥാര്ത സംഭവങ്ങൾ കോർത്തിണക്കിയതും ചിത്രത്തിനു റിയലിസ്റ്റിക് ഫീൽ നൽകി. അതിലൊരു സംഭവം കപ്പല മഞ്ഞു മലയില ഇടിച്ചു മരണത്തെ വക്കിൽ നിന്നപ്പോഴും സഞാരികളെ രസിപ്പിക്കുക എന്ന തങ്ങളുടെ കര്ത്തവ്യം മറക്കാതെ സംഗീതോപകരണങ്ങൾ നിറുത്താതെ വായിച്ച ഗായക സംഘത്തെ ആയിരുന്നു. അവസാനനിമിഷം വരെയും സംഗീതം ആലപിച്ച എട്ടംഗഗായകവാദകസംഘം ടൈറ്റാനിക്കിനൊപ്പം മരണത്തിന്റെ ആഴക്കയങ്ങളിലേക്കു പോയി. അവരുടെ സംഗീതവും ധൈര്യവും എക്കാലവും ബഹുമാനപൂർവം സ്മരിക്കപ്പെട്ടു.

titanic-wreck watr

ടൈറ്റാനിക്ക് ദുരന്തത്തിലെ മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്ന പ്രധാനസെമിത്തേരി കാനഡയിലെ ഹാലിഫെക്‌സിലുള്ള ഫെയർ വ്യൂ ലോൺ സെമിത്തേരിയാണ്. ഹാലിഫെക്‌സിലെ മറ്റു രണ്ടു സെമിത്തേരികളിൽക്കൂടി ടൈറ്റാനിക്ക് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചിരിക്കുന്നു. നിരവധി ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വിരാമമിട്ട് കൊണ്ട്, വർഷങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ 12,500 അടി താഴ്ച്ചയിൽ നിന്നും കണ്ടെടുക്കുകയുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement