Advertisement

ആഗോളതാപനം 100 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

April 17, 2016
Google News 0 minutes Read

ആഗോളതാപനില നൂറു വർഷത്തെ ഏറ്റവും വലിയ നിരക്കിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാൾ 1.28 ഡിഗ്രി കൂടുതലാണ് ഇപ്പോഴത്തെ താപനിലയെന്ന് നാസയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ചിലായിരുന്നു ലോകം കണ്ടതിലേറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. മാർച്ചിൽ മാത്രം 11 തവണയാണ് റെക്കോർഡ് തിരുത്തപ്പെട്ടത്.

ആഗോളതാപനിലയുടെ ഈ വ്യതിയാനത്തിന് കാരണം എൽനിനോ പ്രതിഭാസമാണ്. പരിസ്ഥിതി നശീകരണം കൂടിയായപ്പോൾ സ്ഥിതി പൂർവ്വാധികം വഷളായി. കാലാവസ്ഥാ വ്യതിയാനം മൂലം ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ സാധാരണയിൽ നിന്ന് വിഭിന്നമായി മൂന്നുമാസം മുമ്പേ ഉരുകിത്തുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here