Advertisement

കടലെടുക്കുന്ന നഗരങ്ങൾ; വരാനിരിക്കുന്നത് ജീവനെടുക്കുന്ന ദുരിതങ്ങളോ…

February 23, 2022
Google News 0 minutes Read

ഇന്ന് ഭൂമിയിൽ നേരിടുന്ന എല്ലാ ഭീഷണികളുടെയും ഉറവിടം നമ്മൾ തന്നെ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങളാണ്. ഭൂമിയുടെ നിലനില്പിനെ തന്നെ വെല്ലുവിളിക്കുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോകുന്നത്. ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ഇപ്പോൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം നിയന്ത്രണവിധേയമാക്കി ഭൂമിയേയും ജീവജാലങ്ങളെയും രക്ഷിക്കാൻ നമുക്ക് സാധിക്കുമോ?

ആഗോളതാപനം പൂർണമായും ഇല്ലായ്മ ചെയ്യുക എന്നത് ഇനി സാധ്യമാകുന്ന ഒന്നല്ല. അതിന്റെ പ്രത്യാഘാതങ്ങൾ നിരന്തരമായി സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നിരന്തര ചർച്ചകൾക്ക് ഈ വിഷയം വിധേയമാകുന്നുണ്ടെങ്കിലും സമയം അതിക്രമിച്ചിരിക്കുന്നു എന്ന വസ്തുത തള്ളി കളയാനാകില്ല. കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങി നിരവധി പ്രത്യാഘാതങ്ങളാണ് ആഗോളതാപനം മൂലം സംഭവിക്കാൻ പോകുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും. അതുപോലെ തന്നെ ആഗോളതാപനത്തിന്റെ ഏറ്റവും വലിയ വിനാശങ്ങളിൽ ഒന്നാണ് കടപ്പെരുപ്പം. കടൽപ്പെരുപ്പം രൂക്ഷമായാൽ 2050 ഓടെ വൻനഗരങ്ങളുൾപ്പെടെ മിക്ക നഗരങ്ങളും കടലെടുക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇങ്ങനെയൊരു അപകടം പിടിച്ച സാഹചര്യത്തിൽ ആശ്വാസത്തിന്റെ നേരിയ ഒരു കണിക ബാക്കിവെക്കുകയാണ് ഏറ്റവും പുതിയതായി പുറത്തുവന്ന പഠനം. വരുംവർഷങ്ങളിൽ ആഗോളതാപനം നിയന്ത്രിക്കാൻ സാധിച്ചാൽ കടപ്പെരുപ്പം തടയാം എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. എങ്കിലും ആഗോളതാപനത്തിന്റെ മറ്റു പ്രത്യാഘാതങ്ങളിൽ നിന്ന് പൂർണമായും നമുക്ക് മോചനമില്ല. എത്രയൊക്കെ നമ്മൾ പരിശ്രമിച്ചാലും വ്യാവസായിക വിപ്ലവത്തിന് ശേഷമുള്ള ആഗോളതാപനവർധന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ കൊണ്ടുവരിക എന്നത് സാധ്യമായ ഒന്നല്ല. ഇനി ആഗോളതാപനം നിയന്ത്രിച്ചാലും കടപ്പെരുപ്പത്തിന്റെ തോത് കുറയ്ക്കാൻ മാത്രമേ അത് സഹായമാകുകയുള്ളു. പൂർണമായും തടയുക എന്നത് സാധ്യമല്ല.

കടൽപ്പെരുപ്പം മാത്രമല്ല വെള്ളപൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും അതുമൂലം മനുഷ്യരാശിയ്ക്ക് ഏൽക്കുന്ന പ്രഹരവും വളരെ വലുതാണ്. കടലിലെ ജലനിരപ്പ് വർദ്ധിക്കുന്നത് വീണ്ടും ആഗോളതാപനം ഉയരാൻ മാത്രമേ സഹായിക്കുകയുള്ളു. ഇപ്പോഴത്തെ കാർബൺ ബഹിർഗമന തോതും പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളും അളവും കണക്കിലെടുത്താൽ ആഗോളതാപന വർധന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിക്കുക എന്നത് പ്രയാസകരമായ ഒന്നായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here